കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ജീവനക്കാരെ ജാർഖണ്ഡിൽ ഗ്രാമവാസികൾ ബന്ദികളാക്കി, രണ്ട് ലക്ഷം രൂപ ആവശ്യം

Google Oneindia Malayalam News

റാഞ്ചി: ജാർഖണ്ഡിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ ബസും രണ്ടു ജിവനക്കാരെയും ഗ്രാമവാസികൾ ബന്ദിയാക്കി. ഇടുക്കി സ്വദേശികളായ അനിൽ, ദേവികുളം ഷാജി എന്നിവരെയാണ് ബന്ദികളാക്കിയത്. കേരളാ പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഇവരെ മോചിപ്പിച്ചു. അതേസമയം ബസ് ഗ്രാമത്തിൽ തന്നെ പിടിച്ചുവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 10ാം തീയതി കട്ടപ്പനയിൽ നിന്നാണ് തൊഴിലാളികളുമായി ഇവർ ജാർഖണ്ഡിലേക്ക് പോയത്. സാധാരണരീതിയിൽ ഇവർ അവിടെ തങ്ങുകയും തിരിച്ചു വരുമ്പോൾ തൊഴിലാളികളുമായി എത്തുകയുമാണ് പതിവ്. 15 തൊഴിലാളികളായിരുന്നു ഇവർക്കൊപ്പം വരാൻ തയ്യാറായിരുന്നത്.

jharkhand

എന്നാൽ തിരിക്കുന്നതിന് തൊട്ടുമുമ്പ് നേരത്തെ തൊഴിലാളികൾക്ക് ലഭിക്കേണ്ട വേതനം ലഭിച്ചില്ലെന്ന് തൊളിലാളികൾ ആരോപിക്കുകയും കേരളത്തിൽ നിന്നെത്തിയ ജീവനക്കാരെ ബന്ധികളാക്കുകയുമായിരുന്നു.

'നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ, ഏത് സമയത്തും കുഞ്ഞാക്കെയന്ന് വിളിച്ച് ഓടി ചെല്ലാമായിരുന്നു'; രമ്യ ഹരിദാസ്'നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ, ഏത് സമയത്തും കുഞ്ഞാക്കെയന്ന് വിളിച്ച് ഓടി ചെല്ലാമായിരുന്നു'; രമ്യ ഹരിദാസ്

ബസിനുള്ളില്‍ ഇവരെ പൂട്ടിയിടുകയായിരുന്നു. കുടശിക തീർത്ത് തരണം എന്നായിരുന്നു ആവശ്യം. രണ്ട് ലക്ഷം രൂപയാണ് ഇവരെ മോചിപ്പിക്കാൻ തൊഴിലാളികൾ ആവശ്യപ്പെട്ടത്. തുടർന്ന് ഇവർ ജാർഖണ്ഡ് പോലീസിനെ വിവരം അറിയിച്ചെങ്കിലും ഇടപെടൽ ഉണ്ടായില്ല. തുടർന്ന് ജീവനക്കാർ കേരള പോലീസിനെ വിളിക്കുകയായിരുന്നു.

നിലവിൽ ബസ് ഗ്രാമവാസികളിൽ നിന്ന് മോചിപ്പിക്കാനായിട്ടല്ല. രണ്ട് ലക്ഷം രൂപ നൽകിയാൽ മാത്രമേ ബസ് വിട്ട് നൽകുകയുള്ളൂവെന്നാണ് ഗ്രാമവാസികൾ അറിയിച്ചിരിക്കുന്നത്. അതേസമയം തമിഴ്നാട്ടിലെ ഏതോ കമ്പനിയാണ് തൊഴിലാളികളെ കബളിപ്പിച്ചതെന്നും തങ്ങള്‍ക്ക് ബന്ധമില്ലെന്നും മോചിപ്പിക്കപ്പെട്ട അനീഷ് പറഞ്ഞു.

വീട്ടില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തി വിദ്യാര്‍ത്ഥി; പരാതി ക്ഷമയോടെ കേട്ട് മുഖ്യമന്ത്രിവീട്ടില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തി വിദ്യാര്‍ത്ഥി; പരാതി ക്ഷമയോടെ കേട്ട് മുഖ്യമന്ത്രി

English summary
kerala idukki natives were held hostage by villagers. malayalies went to jharkhand for bring labourers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X