കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലേക്ക് വിസ വേണ്ട,പോയത് 4 മലയാളികൾ മാത്രം! ആർക്കും ഒന്നുമറിയില്ല, ഇമിഗ്രേഷൻ അധികൃതരും...

ഖത്തറിലെ പുതിയ ഇളവിനെ സംബന്ധിച്ച് കേരളത്തിലെ വിമാനത്താവള അധികൃതർക്ക് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഖത്തർ ഭരണകൂടം അനുമതി നൽകിയെങ്കിലും ഇതുസംബന്ധിച്ച ആശയക്കുഴപ്പങ്ങൾ തുടരുന്നു. ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസയില്ലാതെ പ്രവേശിക്കാൻ ഖത്തർ അനുമതി നൽകിയത്.

വീണ്ടും ഗുരുവായൂർ മോഡൽ! നിക്കാഹിന് പിറ്റേന്ന് വധുവിന് കാമുകനോടൊപ്പം പോകണം,ആത്മഹത്യാശ്രമം,മൊഴിചൊല്ലൽ...സംഭവം തിരുവനന്തപുരത്ത്...വീണ്ടും ഗുരുവായൂർ മോഡൽ! നിക്കാഹിന് പിറ്റേന്ന് വധുവിന് കാമുകനോടൊപ്പം പോകണം,ആത്മഹത്യാശ്രമം,മൊഴിചൊല്ലൽ...സംഭവം തിരുവനന്തപുരത്ത്...

ആഗസ്റ്റ് ഒമ്പതിന് പ്രഖ്യാപിച്ച വിസായിളവ് കഴിഞ്ഞദിവസം മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഖത്തറിലെ പുതിയ ഇളവിനെ സംബന്ധിച്ച് കേരളത്തിലെ വിമാനത്താവള അധികൃതർക്ക് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിസയില്ലാതെ ഖത്തറിലേക്ക് പോകാൻ അനുമതി നൽകുന്നത് സംബന്ധിച്ച തങ്ങൾക്ക് യാതൊരു നിർദേശവും കിട്ടിയിട്ടില്ലെന്നാണ് കരിപ്പൂർ,കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതികരിച്ചത്.

ഒരു ഭർത്താവിനും സംഭവിക്കാൻ പാടില്ലാത്തത്! കാമുകനോടൊപ്പം ജീവിക്കാൻ ഭാര്യ ചെയ്ത ക്രൂരത...പിടിയിലായി...ഒരു ഭർത്താവിനും സംഭവിക്കാൻ പാടില്ലാത്തത്! കാമുകനോടൊപ്പം ജീവിക്കാൻ ഭാര്യ ചെയ്ത ക്രൂരത...പിടിയിലായി...

ഇതുവരെ പോയത് നാലുപേർ...

ഇതുവരെ പോയത് നാലുപേർ...

വിസയില്ലാതെ കേരളത്തിൽ നിന്നും ഖത്തറിലേക്ക് ഇതുവരെ നാലുപേർ മാത്രമാണ് പോയിട്ടുള്ളത്. തൃശൂർ സ്വദേശിനിയായ യുവതിയും, എറണാകുളം സ്വദേശികളായ രണ്ടുപേരും കൊച്ചി വിമാനത്താവളത്തിൽ നിന്നാണ്
വിസയില്ലാതെ ദോഹയിലേക്ക് പോയത്. കരിപ്പൂരിൽ നിന്ന് കോഴിക്കോട് സ്വദേശിയും കഴിഞ്ഞദിവസം വിസയില്ലാതെ ദോഹയിലേക്ക് പോയിരുന്നു.

ആദ്യം അനുമതി നിഷേധിച്ചു....

ആദ്യം അനുമതി നിഷേധിച്ചു....

വിസയില്ലാതെ യാത്ര ചെയ്ത നാലുപേർക്കും ആദ്യം ഇമിഗ്രേഷൻ അധികൃതർ യാത്രാനുമതി നൽകിയിരുന്നില്ല. എന്നാൽ പുതിയ സംവിധാനത്തെക്കുറിച്ച് ഉദ്യോഗസ്ഥരെ അറിയിച്ച ഇവർക്ക് ഏറെനേരത്തെ കാത്തിരിപ്പിന് ശേഷമാണ് യാത്ര ചെയ്യാനായത്.

ജെറ്റ് എയർവേയ്സിൽ...

ജെറ്റ് എയർവേയ്സിൽ...

കേരളത്തിൽ നിന്ന് വിസയില്ലാതെ ദോഹയിലേക്ക് പോയ നാലുപേരും ജെറ്റ് എയർവേയ്സിലാണ് യാത്ര ചെയ്തത്. ഇമിഗ്രേഷൻ അധികൃതർ വിസയില്ലാതെ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ യാത്രാനുമതി
നൽകാമെന്നായിരുന്നു ജെറ്റ് എയർവേയ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ട്രാവൽ ഏജൻസികളിൽ തിരക്ക്...

ട്രാവൽ ഏജൻസികളിൽ തിരക്ക്...

വിസയില്ലാതെ ഖത്തറിലേക്ക് പോകാമെന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ ട്രാവൽ ഏജൻസികളിൽ ഇക്കാര്യം അന്വേഷിച്ചെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

പാസ്പോർട്ടും റിട്ടേൺ ടിക്കറ്റും...

പാസ്പോർട്ടും റിട്ടേൺ ടിക്കറ്റും...

പാസ്പോർട്ടും റിട്ടേൺ ടിക്കറ്റുമുണ്ടെങ്കിൽ ഏതൊരു ഇന്ത്യൻ പൗരനും ഖത്തറിലേക്ക് പോകാം. ഖത്തറിൽ വിമാനമിറങ്ങുമ്പോൾ എന്തിനാണ് വന്നത്, എവിടെയാണ് താമസിക്കുന്നത് തുടങ്ങിയ വിവരങ്ങൾ കൈമാറണം.

30 ദിവസത്തേക്ക്....

30 ദിവസത്തേക്ക്....

ആകെ 80 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഖത്തറിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇതിൽ ഇന്ത്യയുൾപ്പെടെയുള്ള 47 രാജ്യങ്ങളിലുള്ളവർക്ക് 30 ദിവസത്തേക്ക് ഖത്തറിൽ താമസിക്കാനാണ് ആദ്യം
അനുമതി നൽകുക.

നീട്ടി നൽകും....

നീട്ടി നൽകും....

ഇന്ത്യയടക്കമുള്ള 47 രാജ്യങ്ങളിലുള്ളവർക്ക് ആദ്യം 30 ദിവസം തങ്ങാനുള്ള അനുമതിയാണ് ലഭിക്കുക. എന്നാൽ പിന്നീട് ആവശ്യപ്പെടുകയാണെങ്കിൽ 30 ദിവസം കൂടി അധികം താമസിക്കാനുള്ള അനുമതിയും ലഭിക്കും. ബാക്കിയുള്ള 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ആകെ 90 ദിവസത്തേക്കാണ് ഖത്തറിൽ താമസിക്കാൻ അനുമതി നൽകുന്നത്.

പ്രവാസികൾ...

പ്രവാസികൾ...

പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഇതിനെക്കുറിച്ച് കൂടുതലറിയാനുള്ള ഓട്ടത്തിലാണ് ഖത്തറിലെ പ്രവാസി മലയാളികൾ. നാട്ടിലുള്ള കുടുംബാംഗങ്ങളെയും ബന്ധുക്കളെയും എങ്ങനെ വിസയില്ലാതെ ഖത്തറിലെത്തിക്കാമെന്നാണ് പ്രവാസികളുടെ ആലോചന.

English summary
kerala immigration officers are not aware about qatar visa free entry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X