കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ ആറംഗ സംഘം, ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ അടക്കം കേരളത്തിലെ സാഹചര്യങ്ങളില്‍ ആശങ്കയറിയിച്ച് കഴിഞ്ഞു. ഇതാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്ന് ആറംഗ സംഘത്തെ കേരളത്തിലേക്ക് അയച്ചിരിക്കുകയാണ്. കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഇവര്‍ കേരള സര്‍ക്കാരിനെ സഹായിക്കും.

1

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

അതേസമയം കേരളത്തില്‍ കൊവിഡ് കുറച്ച് കാലം കൂടി നിലനില്‍ക്കുമെന്നാണ് ഐസിഎംആറും പറയുന്നത്. പ്രധാനമായും വൈറസുമായി സമ്പര്‍ക്കമില്ലാത്തവര്‍ രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. അതുകൊണ്ട് ഇവര്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത കൂടുതലാണ്. കേരളത്തില്‍ കൊവിഡ് കേസുകള്‍ വന്‍ തോതിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രവര്‍ത്തനത്തില്‍ കേരളത്തെ കേന്ദ്ര സംഘം സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍ഷുക് മാണ്ഡവ്യ പറഞ്ഞു.

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks

അതേസമയം കേരളത്തില്‍ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് നേരത്തെ സംസ്ഥാന ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. നിലവില്‍ രാജ്യത്തെ നാല്‍പ്പത് ശതമാനം കേസുകളും കേരളത്തില്‍ നിന്നാണ്. എന്നാല്‍ കേരളത്തില്‍ പരിശോധനകളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.അതാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍. അതിലുപരി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുമില്ല കേരളത്തില്‍ എന്നാണ് ഐസിഎംആര്‍ വിലയിരുത്തല്‍.

കേരളത്തില്‍ വാക്‌സിനേഷന്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് നടക്കുന്നത്. എന്നാല്‍ സീറോ പോസിറ്റിവിറ്റി നിരക്ക് കുറവാണ്. കേരളത്തില്‍ ആകെ 44.4 ശതമാനം പേര്‍ക്ക് മാത്രമേ കേസുകള്‍ വന്നിട്ടുള്ളൂ. ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഇത് 50 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം 22056 കൊവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 131 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ആദ്യ തരംഗത്തില്‍ മികച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് കേരളത്തിന് ഗുണകരമായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞത് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് കൊണ്ടല്ല, മറിച്ച് ഭൂരിഭാഗം പേര്‍ക്ക് കൊവിഡ് വന്ന് പോയത് കൊണ്ടാണ്.

English summary
kerala imposed complete weekend lockdown as covid cases rising
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X