കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനി മരണം: സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും ഗുരുതര വീഴ്ച, പൊളിച്ചടുക്കി പ്രതിപക്ഷം

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: പകര്‍ച്ച പനിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് സംസ്ഥാനം. വെള്ളിയാഴ്ച മാത്രം ഒമ്പത് പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരുട എണ്ണവും ദിനം പ്രതി വര്‍ദ്ധിച്ച് വരുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരിക്കുന്നത്.

dengue fever,

പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും ഗുരുതരമായ വീഴ്ച വരുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ല. മുമ്പ് നിയമസഭയില്‍ പനി തടയുന്നതിന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയപ്പോള്‍ അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഈ വിഷയത്തില്‍ സമര മാര്‍ഗങ്ങളിലേക്ക് കടക്കാതെ ബഹുജനപങ്കാളിത്തത്തോടെയുള്ള സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് യോഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. അടയന്തര സാഹചര്യ കണക്കിലെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dengue fever,

സര്‍ക്കാര്‍ള ആശുപത്രികളില്‍ ഉച്ചയ്ക്ക് രണ്ടിന് ശേഷവും ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ മരുന്നുകളും ഉറപ്പ് വരുത്തണം. പകര്‍ച്ച വ്യാധികള്‍ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചു.

English summary
Government fails to control fever in the state, said Ramesh Chennithala the Opposition leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X