ലോകത്തിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങൾ; പട്ടികയിൽ കേരളവും; അംഗീകരിച്ച് ടൈം മാഗസിൻ
തിരുവനന്തപുരം : ലോകത്തിൽ തന്നെ കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ വൈവിധ്യമാർന്ന പട്ടികയിൽ കേരളവും ഇടം പിടിച്ചു. 2022 നെ അടിസ്ഥാനമാക്കി ടൈം മാഗസിൻ തയ്യാറാക്കിയ പട്ടികയായിരുന്നു ഇത്. അഹമ്മദാബാദിനെയും കേരളത്തെയുമാണ് നിലവിൽ പട്ടികയിൽ ചേർത്തിട്ടുള്ളത്.
കേരളത്തിന്റെ ദൃശ്യഭംഗിയെ കൂട്ടുന്ന കായലുകളും ബീച്ചുകളും മനോഹരമായ ക്ഷേത്രങ്ങളും ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സംസ്ഥാനമായി കേരളത്തെ ചൂണ്ടി കാണിക്കുന്നുവെന്ന് ടൈം മാഗസിൻ പ്രൊഫൈൽ വ്യക്തമാക്കുന്നു.
മോട്ടോര്‍ ഹോം ടൂറിസം വികാസം കേരളത്തിൽ പ്രാപിച്ചു വരികയാണെന്ന് മാസിക വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ തന്നെ ആദ്യത്തെ കാരവൻ പാർക്കായ കരവൻ മെഡോസ്, മനോഹരമായ ഹിൽസ്റ്റേഷനായ വാഗമണിൽ എന്നിവയുടെ പ്രവർത്തനങ്ങൾ ഏറെ ആകർഷണം ഉളളവയാണെന്ന് മാഗസിൻ വിലയിരുത്തി.

കേരളത്തിലെ ഹൗസ് ബോട്ടുകളും ടൂറിസം കേന്ദ്രങ്ങളും സംസ്ഥാനത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. ടൂറിസം വകുപ്പിന്റെ മികച്ച പദ്ധതിയായ കാരവാൻ ടൂറിസം സംസ്ഥാനത്തിന്റെ മറ്റൊരു വിജയമാണ് .
ഇതിനോടകം തന്നെ ആയിരത്തിലധികം ക്യാമ്പർമാർ സംസ്ഥാനത്ത് സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതുമയും അതുല്യമായ അവസരവും ആണെന്ന് മാഗസിന്‍ കൂട്ടിച്ചേർത്തു. കടൽത്തീരവും നാട്ടിൻ പ്രദേശങ്ങളും പച്ചപ്പും തോട്ടങ്ങളും കാണാൻ സംസ്ഥാനം സഞ്ചാരികൾക്ക് വലിയൊരു അവസരമാണ് ഒരുക്കുന്നതെന്ന് മാഗസിനിലൂടെ വ്യക്തമാക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടും അനുയോജകരമാണെന്ന് ടൈം മാസിക പറയുന്നു. അതേസമയം , ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമായ അഹമ്മദാബാദിൽ പുരാതന ലാൻഡ്‌മാർക്കുകളും സമകാലിക നവീകരണങ്ങളും ഉണ്ട്. അതിനാൽ തന്ന, മാഗസിൻ വ്യക്തമാക്കുന്നത്, അഹമ്മദാബാദ് നഗരം സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ മെക്ക ആണെന്നാണ്.
ഈ പട്ടികയിൽ യു എ ഇ , റാസൽഖൈമ , പാർക്ക് സിറ്റി , ഗ്രേറ്റ് ബാരിയർ റീഫ്, യൂട്ടാ , സോൾ , ഓസ്‌ട്രേലിയ , സ്പെയിൻ , ട്രാൻസ് ഭൂട്ടാൻ ട്രയൽ , ആർട്ടിക് , വലെൻസിയ , ഭൂട്ടാൻ , ബൊഗോട്ട , ലോവർ സാംബെസി നാഷണൽ പാർക്ക് , അന്താരാഷ്ട്ര ബഹിരാകാശ നിലയം , സാംബിയ , ഇസ്താംബുൾ , കിഗാലി , റുവാണ്ട എന്നിവയും ഉള്‍പ്പെടുന്നു.
എന്നാൽ , അന്താരാഷ്ട്ര തലത്തിലുളള ട്രാവല്‍ ജേര്‍ണലിസ്റ്റുകളുടെ സഹായത്തോടെ നടത്തിയ അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ടൈം മാഗസീൻ റിപ്പോർട്ട് തയ്യാറാക്കിയത്.












Click it and Unblock the Notifications