കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചെന്ന് ബസുടമകൾ; ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല...

മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും ജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് സമരം പിൻവലിച്ചതെന്ന് ബസുടമകൾ അറിയിച്ചു.

Google Oneindia Malayalam News

Recommended Video

cmsvideo
BREAKING, സ്വകാര്യ ബസ് സമരം പിൻവലിച്ചു | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നടത്തിവന്നിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ബസുടമകൾ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും ജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് സമരം പിൻവലിച്ചതെന്ന് ബസുടമകൾ അറിയിച്ചു.

സ്വകാര്യ ബസ്സ് മുതലാളിമാരുടെ ചങ്ക് തകർത്ത് ട്രോളുകൾ! കെഎസ്ആർടിസി ഇസ്തം!!! മേലാൽ ആവര്‍ത്തിക്കില്ല...സ്വകാര്യ ബസ്സ് മുതലാളിമാരുടെ ചങ്ക് തകർത്ത് ട്രോളുകൾ! കെഎസ്ആർടിസി ഇസ്തം!!! മേലാൽ ആവര്‍ത്തിക്കില്ല...

ചൊവ്വാഴ്ച രാവിലെ നടന്ന ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങളെല്ലാം ബസുടമകൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. മിനിമം ചാർജ് 10 രൂപയാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയെങ്കിലും വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. എന്നാൽ ബസുടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല.

നിലപാട്...

നിലപാട്...

വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ബസുടമകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബസുടമകൾ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാതെയാണ് ചൊവ്വാഴ്ചയിലെ ചർച്ച അവസാനിച്ചത്.

പിന്നീട്...

പിന്നീട്...

വേണമെങ്കിൽ ബസുടമകളുടെ പ്രശ്നങ്ങളെക്കുറിച്ച് പിന്നീട് ചർച്ച നടത്താമെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ ഉറപ്പിനെ തുടർന്നാണ് ബസുടമകൾ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

ബുദ്ധിമുട്ട്...

ബുദ്ധിമുട്ട്...

എന്നാൽ സമരം അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചും, ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് ബസുടമകൾ പ്രതികരിച്ചത്. സമരം പരാജയപ്പെടുമെന്ന ഭീതിയാണ് ബസുടമകളെ സമരത്തിൽ നിന്നും പിൻമാറാൻ പ്രേരിപ്പിച്ചതെന്നതാണ് സത്യം.

ബസുകൾ നിരത്തിൽ...

ബസുകൾ നിരത്തിൽ...

സമരം നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ തന്നെ സ്വകാര്യ ബസുടമകൾക്കിടയിൽ അഭിപ്രായഭിനത രൂക്ഷമായിരുന്നു. സമരം നീണ്ടുപോയതോടെ ചെറുകിട ബസ് മുതലാളിമാർ പ്രതിസന്ധിയിലായി. ഇതോടെയാണ് സമരം അവസാനിപ്പിക്കണമെന്ന് ബസുടമകൾക്കിടയിൽ നിന്ന് തന്നെ ആവശ്യമുയർന്നത്.

തിരുവനന്തപുരത്തും...

തിരുവനന്തപുരത്തും...

ബസ് സമരത്തെ നേരിടാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ പലഭാഗങ്ങളിലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയിരുന്നു. തിരുവനന്തപുരത്തും തൃശൂരിലും കഴിഞ്ഞദിവസം തന്നെ സ്വകാര്യ ബസുകൾ സർവ്വീസ് പുനരാരംഭിച്ചു.

കാരണം കാണിക്കൽ...

കാരണം കാണിക്കൽ...

സമരത്തിൽ പങ്കെടുക്കുന്ന ബസുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചതും ബസുടമകളെ വെട്ടിലാക്കി. സർക്കാരിൽ നിന്ന് തങ്ങൾക്കനുകൂലമായ ഒരു നടപടിയുമുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാൻ ബസുടമകൾ തീരുമാനിച്ചത്.

ബസ് സമരം പൊളിയുന്നു? തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ ഓടിതുടങ്ങി, നിരാഹാര സമരം പിൻവലിച്ചു...ബസ് സമരം പൊളിയുന്നു? തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ ഓടിതുടങ്ങി, നിരാഹാര സമരം പിൻവലിച്ചു...

English summary
kerala indefinite bus strike called off.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X