Get Updates
Get notified of breaking news, exclusive insights, and must-see stories!

തീയേറ്ററില്‍ ദേശീയഗാനത്തോട് അനാദരവ്; ചലച്ചിത്ര മേളയ്ക്കിടെ 11 പേരെ അറസ്റ്റ് ചെയ്തു

സുപ്രീംകോടതി വിധി അനുസരിച്ച് സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കണമെന്ന് നിര്‍ദ്ദേശം നില്‍കിയിരുന്നു.

തിരുവനന്തപുരം: ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രോത്സവത്തിനിടെ 11 പേരെ അറസ്റ്റ് ചെയ്തു. അഞ്ചു പുരുഷന്മാരെയും ഒരു വനിതയേയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.

പിന്നീട് രാത്രിയോടെയാണ് മറ്റ് അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായവരെയെല്ലാം പിന്നീട് വിട്ടയച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം കണ്‍ട്രോള്‍ റൂം എസിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. യുവമോര്‍ച്ച പരാതിയെ തുടര്‍ന്നാണ് ഡിജിപിയുടെ നടപടി.

movie-hall

സുപ്രീംകോടതി വിധി അനുസരിച്ച് സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കണമെന്ന് നിര്‍ദ്ദേശം നില്‍കിയിരുന്നു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്. ഇത്തരത്തില്‍ നിര്‍ദ്ദേശം പാലിക്കാത്തവരെ ചൂണ്ടിക്കാട്ടി യുവമോര്‍ച്ച പരാതി നല്‍കുകയായിരുന്നു.

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറോട് സംഭവത്തെപ്പറ്റി പ്രാഥമിക അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആറുപേരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. ചില മാധ്യമങ്ങള്‍ തീയേറ്ററില്‍ എഴുന്നേറ്റ് നില്‍ക്കാത്തവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ കോപ്പി സഹിതമാണ് യുവമോര്‍ച്ച പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+