Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഓഫീസ് മാതൃക; 14 ജില്ലകളില്‍ ഫ്രീഡം സ്‌ക്വയറുകൾ വരുന്നു: ഒരോന്നിനും 4 കോടി രൂപ

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ, വിവിധ മേഖലകളിലെ വിദ്യാർത്ഥികൾക്ക് അറിവ് പങ്കിടാനും പ്രോജക്ടുകളിൽ സഹകരിക്കാനും സംരംഭക ആശയങ്ങൾ യാഥാർത്ഥ്യമാക്കാനുമായി സംസ്ഥാനത്ത് 14 ജില്ലകളിൽ ഫ്രീഡം സ്ക്വയറുകൾ സ്ഥാപിക്കുന്നു. കാലിഫോർണിയയിലെ ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ ഓഫീസ് മാതൃകയിൽ രൂപകൽപ്പന ചെയ്ത ഈ ഹൈടെക് ഹബ്ബുകൾ, പരമ്പരാഗത പഠന രീതികളിൽ നിന്ന് മാറി, വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുത്താതെ സംരംഭകത്വവും ആശയ രൂപീകരണവും പ്രോത്സാഹിപ്പിക്കുന്ന നൂതന സംസ്കാരം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ പള്ളിപ്പുറം ടെക്നോസിറ്റി ക്യാമ്പസിന് സമീപം രണ്ടേക്കർ സ്ഥലത്താണ് ആദ്യ ഫ്രീഡം സ്ക്വയർ ഒരുങ്ങുന്നത്. 20,000 ചതുരശ്രയടി വിസ്തൃതിയുള്ള ഓരോ സ്ക്വയറിന്റെയും അടിസ്ഥാന നിർമ്മാണച്ചെലവ് ഏകദേശം 4 കോടി രൂപയാണ്. പ്രവർത്തന മൂലധനവും അധിക ധനസഹായവും സ്വകാര്യ പങ്കാളിത്തത്തിലൂടെ സമാഹരിക്കാനാണ് പദ്ധതി. ഓരോ ജില്ലയിലെയും ആർക്കിടെക്ടുകൾ, വിദ്യാർത്ഥികൾ, ഡിസൈനർമാർ, എൻജിനീയറിംഗ് വിദ്യാർത്ഥികൾ എന്നിവരെ ഒന്നിപ്പിച്ച് ഈ സ്ക്വയറുകൾ രൂപകൽപ്പന ചെയ്യും.

apple-hub

തിങ്കർ ലാബുകൾ, മേക്കർ സ്പേസുകൾ, എക്സ്പിരിമെന്റ് സ്റ്റേഷനുകൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച പഠന അവസരങ്ങളും മെന്ററിങ്, പിച്ചിങ് തുടങ്ങിയവയ്ക്കുള്ള അത്യാധുനിക സൗകര്യങ്ങളും ലഭ്യമാക്കും. സംയുക്ത ഗവേഷണങ്ങൾ, ഹാക്കത്തോണുകൾ, വർക്ഷോപ്പുകൾ, വ്യവസായ പങ്കാളിത്തങ്ങൾ എന്നിവയ്ക്കായി ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കും. ഭിന്നശേഷിക്കാർക്ക് തടസ്സരഹിതമായ പങ്കാളിത്തം ഉറപ്പാക്കാൻ ബാരിയർ-ഫ്രീ രീതിയിൽ ഈ സ്ക്വയറുകൾ രൂപപ്പെടുത്തും.

ഇന്ത്യയിൽ ആദ്യമായി, പഠനത്തിനും സംരംഭകത്വത്തിനും പുതിയ വഴികൾ തുറന്ന് വിദ്യാർത്ഥികളെ സാമൂഹിക മാറ്റത്തിന് പ്രാപ്തരാക്കുന്ന ഈ ഫ്രീഡം സ്ക്വയറുകൾ, യുവത്വത്തിന്റെ സാധ്യതകൾ സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തും. ഒപ്പം, സമാന ചിന്താഗതിക്കാർക്ക് ഒത്തുചേരാനുള്ള ഇടവും, ആശയങ്ങൾ പങ്കിടാനും സഹകരിക്കാനും തുടർച്ചയായി പ്രവർത്തിക്കാനും നിക്ഷേപം ആകർഷിക്കാനുമുള്ള വാതിലുകൾ തുറക്കുന്ന ഹൈടെക് ഹബ്ബുകളുമായിരിക്കും ഇവ.

എം ബി എ സ്പോട്ട് അഡ്മിഷൻ

സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ പരിശീലനകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ (ILDM) നടത്തുന്ന ദുരന്തനിവാരണ എം.ബി.എയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 1, 6, 12 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ബിരുദം ആണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ തിരുവനന്തപുരത്ത് പി ടി പി നഗറിൽ പ്രവർത്തിക്കുന്ന ഐ.എൽ.ഡി.എമ്മിൽ രാവിലെ 10 മണിയോടെ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.ildm.kerala.gov.in, ഇമെയിൽ: [email protected]. ഫോൺ: 8547610005.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+