കേരളം ക്രമസമാധാന നില ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍- പിണറായി
കണ്ണൂര്‍: കേരളത്തിന്റെ ക്രമ സമാധാന നില തകര്‍ന്നിരിക്കുകയാണെന്നും 2011 നു ശേഷം ക്രമസമാധാന നിലയില്‍ ഏറ്റവും പിന്നിലുളള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തിന്റെ സ്ഥാനമെന്നും സിപി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ . കണ്ണൂരില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂരില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്നും അന്വേഷണം വഴിതിരിച്ചുവിടാന്‍ ഉന്നത തല ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും പിണറായി ആരോപിച്ചു.
അന്വേഷണത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ കഴിയില്ല. പോലീസ് നേരായ വഴിയിലല്ല കേസ് അന്വേഷിച്ചത് .ശക്തമായ രാഷ്ട്രീയ പിന്തുണയുണ്ടെങ്കിലേ ഇത് സാധ്യമാവൂ പിണറായി പറഞ്ഞു .പോലീസ് പോലീസിന്റെ ജോലി ചെയ്യുകയാണ് വേണ്ടതെന്ന് ഡി ജി പി ടി പി സെന്‍കുമാറിനെ വിമര്‍ശിച്ചു കൊണ്ട് പിണറായി പറഞ്ഞു. ഡി ജി പി തന്റെ ഉത്തരവാദിത്വം നിറവേറ്റിയോ എന്ന് പുനപരിശോധിക്കണമെന്നും പിണറായി വ്യക്തമാക്കി.

എന്നാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും യഥാര്‍ത്ഥ പ്രതിയെ വൈകാതെ നിയമത്തിനു കീഴില്‍ കൊണ്ടു വരുമെന്നും ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്.ചില കേസ് അന്വേഷിക്കുന്നതിനു സമയമെടുക്കുന്നത് സ്വാഭാവികമാണെന്നും സംശയത്തിന്റെ പേരില്‍ കാണുന്നവരെയൊന്നും അറസറ്റു ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എറണാകുളം റൂറല്‍ എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications