Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികജാതി ക്ഷേമഫണ്ടുകള്‍ സംസ്ഥാനം വകമാറ്റുന്നു; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സർക്കാർ പട്ടികവിഭാഗ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കുകയും, അട്ടിമറിക്കുകയുമാണ് ചെയ്യുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പട്ടിക വിഭാഗ ക്ഷേമത്തിന് കേന്ദ്രസർക്കാർ നൽകുന്ന ക്ഷേമഫണ്ടുകൾ സംസ്ഥാന സർക്കാർ ചിലവഴിക്കാതെ ലാപ്‌സാക്കുകയും വകമാറ്റി ചിലവഴിക്കുകയും ചെയ്യുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

K surendran

കേന്ദ്രസർക്കാർ നൽകുന്ന പദ്ധതികൾ കേരളത്തിലെ പട്ടികജാതിക്കാരിൽ എത്താതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. പട്ടികജാതി ഫണ്ട് വെട്ടിപ്പും, അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മേഖലയിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടക്കുകയാണ്. പട്ടികജാതിക്കാർക്ക് നേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങളും, പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥനമായി കേരളം മാറി എന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബി.ജെ.പി. പ്രതിജ്ഞാബന്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രസർക്കാർ പട്ടികവിഭാഗ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി കോടിക്കണക്കിന് രൂപയുടെ ഫണ്ടും, പദ്ധതികളുമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ പട്ടിക വിഭാഗ സമൂഹം പുരോഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മോദി സർക്കാരിന്റെ പട്ടികവിഭാഗക്ഷേമ പദ്ധതികൾ കേരളത്തിലെ എല്ലാ പട്ടികജാതി കുടുംബങ്ങളിലെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് ഭാരതീയ ജനതാ പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന പട്ടികജാതി സംഗമം കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു .

Recommended Video

cmsvideo
    അനൂപ് കേസട്ടിമറിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത് | Oneindia Malayalam

    യോഗത്തിൽ പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ, സംഘടനാ സെക്രട്ടറി എം. ഗണേശൻ, സഹ സംഘടനാസെക്രട്ടറി കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. അഡ്വ. സ്വപ്നജിത്ത് സ്വാഗതവും, പി കെ ബാബു നന്ദിയും പറഞ്ഞു.

    സർക്കാർ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി ആഘോഷം നടത്തുന്നു: കെ.സുരേന്ദ്രൻ

    കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടിക്കണക്കിന് രൂപ ധൂർത്തടിച്ച് പിണറായി സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുമ്പോൾ വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി വാർഷികാഘോഷം നടത്തുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് വൻതോതിൽ പണം ചിലവഴിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കേരളം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

    സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ഇരു കൂട്ടരുമായുള്ള സഖ്യം യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായി. മന്ത്രി ഗോവിന്ദനും കോടിയേരിയും തീവ്രവാദികളെ വെള്ളപൂശുകയാണ്. ഇത് കേരളത്തിന്റെ സ്വൈര്യജീവിതം തകർക്കും. കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നത്. പോപ്പുലർ ഫ്രണ്ടുകാർ പ്രതികളായ കേസുകളിൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ എടുക്കുന്നത്. എസ്ഡിപിഐയുടെ സംസ്ഥാന അദ്ധ്യക്ഷന്റെ അറിവോടെയാണ് പാലക്കാട് ആശുപത്രിയിൽ നിന്നും ശ്രീനിവാസനെ കൊല്ലാൻ പ്രതികൾ പുറപ്പെട്ടതെന്ന് വ്യക്തമായിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെ തൊടാൻ പൊലീസിന് ധൈര്യമില്ല. പാലക്കാട്ടെ സർവ്വകക്ഷിയോഗം വെറും പ്രഹസനം മാത്രമായിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+