കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം മുക്കിയ കേരളത്തെ കാത്തിരിക്കുന്നത് ഭൂചലനവും കൊടും വരള്‍ച്ചയുമെന്ന് പഠനങ്ങള്‍

  • By Desk
Google Oneindia Malayalam News

പ്രളയം വിതച്ച നാശനഷ്ടങ്ങളില്‍ നിന്ന് കേരളം കരകയറാനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. കുട്ടനാട് പോലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ട് പോലുമില്ല. എന്നാല്‍ പ്രളയാനന്തരം കേരളത്തിന്‍റെ പരിസ്ഥിതിക്ക് വന്ന മാറ്റങ്ങളാണ് ഇപ്പോള്‍ ഏറെ ആശങ്ക പരത്തുന്നത്.

വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു! ഗായികയ്ക്ക് കൂട്ടായി എത്തുന്നത് മറ്റൊരു കലാകാരന്‍വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു! ഗായികയ്ക്ക് കൂട്ടായി എത്തുന്നത് മറ്റൊരു കലാകാരന്‍

പ്രളയദുരന്തത്തിന് പിന്നാലെ ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ ഭൂമി നിരങ്ങി നീങ്ങുന്നതായി കണ്ടെത്തിയിരുന്നു. വയനാട്ടിലും സമാന സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു. മലയോര മേഖലകളില്‍ പലയിടത്തും സമാന സാഹചര്യമാണ് ഉള്ളത്. അതിനിടെ വെള്ളം കുത്തിയൊലിച്ച പുഴകള്‍ വറ്റി വരളുന്ന കാഴ്ചയും ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം പ്രകൃതിയില്‍ ഉണ്ടാകാനിടയുള്ള ദുസ്സൂചനകളെ കുറിച്ചുള്ള മുന്നറിയിപ്പുകളായാണ് വിലയിരുത്തപ്പെടുന്നത്.

ഭൂമി നിരന്ന് നീങ്ങി

ഭൂമി നിരന്ന് നീങ്ങി

പ്രളയാനന്തരം മലയോര മേഖലകളിലെ പ്രകൃതിയിലാണ് ആദ്യം കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ഇടുക്കിയില്‍ പലയിടത്തും ഭൂമി നിരങ്ങി നീങ്ങുന്നതായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ വീടുകളില്‍ അസാധാരണമാം വിധം വിള്ളലുകള്‍ രൂപപ്പെടുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു.

വയനാട്ടിലും

വയനാട്ടിലും

ഇതിന് പിന്നാലെ വയനാട്ടിലും സമാന സംഭവങ്ങള്‍ അരങ്ങേറി. കൂടാതെ പ്രദേശത്തെ മലകളും കുന്നുകളും വരെ നിരങ്ങി നീങ്ങുന്നതായും ഭൂമി കുഴിഞ്ഞ് പോകുന്നതായും കണ്ടെത്തിയിരുന്നു.

ആശങ്ക പരത്തുന്നു

ആശങ്ക പരത്തുന്നു

വീടുകളുടെ മേല്‍ക്കുരകള്‍ വരെ മുക്കി പ്രളയകാലത്ത് ഒഴുകി കൊണ്ടിരുന്ന നദികള്‍ ഒറ്റയടിക്ക് വറ്റി നേര്‍ത്ത ചാലാവുന്ന കാഴ്ചയാണ് ഇപ്പോള്‍ ആശങ്ക പരത്തുന്നത്.
പുഴകള്‍ ഗതിമാറി ഒഴുകാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ കാമ്പിലേക്ക് ഒഴുകിയെത്തിയത്.

വറ്റി വരണ്ടു

വറ്റി വരണ്ടു

വേനല്‍ക്കാലത്ത് പോലും വറ്റാത്ത പുഴകള്‍ പോലും വറ്റി വരളുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്. പലയിടങ്ങളിലും വെള്ളം അസാധരമാംവിധം താഴ്ന്ന് തുടങ്ങി. പ്രളയത്തിന് ശേഷം ഒഴുക്കിന് തടസ്സങ്ങള്‍ ഇല്ലാതായതോടെ കലടിലേക്ക് കൂടുതല്‍ വെള്ളം ഒഴുകി പോകുന്നതാകാം വെള്ളം കുറയാന്‍ കാരണമെന്നായിരുന്നു ആദ്യം വിലയിരുത്തപ്പെട്ടത്.

ഗര്‍ത്തങ്ങള്‍

ഗര്‍ത്തങ്ങള്‍

ഒരുപക്ഷേ പുഴയുടെ അടിയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോ ഭൂഗര്‍ഭ ജലത്തിന്‍റെ ഒഴുക്കിലും വേഗതയിലും വന്ന മാറ്റങ്ങളുമാണോ പുഴ മെലിയാല്‍ കാരണമെന്ന നിഗമനവും അദികൃതര്‍ പറഞ്ഞിരുന്നു.എന്നാല്‍ ജലനിരപ്പ് താഴുന്നത് വാട്ടര്‍ ടേബിള്‍ പ്രതിഭാസമാണെന്ന് ഭൗമശാസ്ത്ര വിദഗ്ദര്‍ വ്യക്തമാക്കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടും വരള്‍ച്ച

കൊടും വരള്‍ച്ച

അസാധാരണമാംവിധം ഇത്തരത്തില്‍ വെള്ളം താഴുന്നത് കൊടുംവരള്‍ച്ചയ്ക്ക് വഴിവെച്ചേക്കുമെന്നും വിദഗ്ദര്‍ പറയുന്നു. കൂടാതെ പ്രളയാന്തര വരള്‍ച്ച ഭൂചലനങ്ങള്‍ക്ക് വരെ കാരണമായേക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉരുള്‍പൊട്ടല്‍

ഉരുള്‍പൊട്ടല്‍

കേരളത്തിലെ മിക്ക നദികളിലും ഉരുള്‍പൊട്ടലിന്‍റെ അവശേഷിപ്പായി അടിഞ്ഞ് കൂടിയ ചെളികള്‍ നദിയെ മൂടി തുടങ്ങിയതായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നേര്യമംഗലം ഭാഗത്ത് കിലോമീറ്ററുകളോളം പെരിയാര്‍ മൂടിപ്പോയത് ഇത്തരത്തിലാണെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആവാസ വ്യവസ്ഥ

ആവാസ വ്യവസ്ഥ

പ്രളയം കുത്തിയൊഴുകിയ ഇടങ്ങളില്‍ സൂഷ്മജീവികളുടെ ആവാസവ്യവസ്ഥ തകരാനും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതിശക്തമായ മഴയും ഉരുള്‍പൊട്ടലുമെല്ലാം ഉള്‍നാടന്‍ മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്.

അപകടത്തില്‍

അപകടത്തില്‍

ചെളിയും ഒഴുക്കും മത്സ്യസമ്പത്തിനെ തകര്‍ത്തെറിഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തല്‍, മീന്‍ കുഞ്ഞുങ്ങളുടെ നിലനില്‍പ് പോലും അപകടത്തില്‍ ആകുമെന്നും അധികൃതര്‍ പറയുന്നു.

ഉപ്പിന്‍റെ അംശം

ഉപ്പിന്‍റെ അംശം

കൂടാതെ പ്രളയം അടിച്ചു കയറിയ തീരക്കടലില്‍ ഉപ്പിന്‍റെ അംശം കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവ കായലിലേയും നദിയിലേയുമെല്ലാം വളരുന്ന മത്സ്യത്തിന്‍റെ പ്രജനനത്തേയും ബാധിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രളയ സാധ്യത

പ്രളയ സാധ്യത

കേരളത്തിന്‍റെ ഭൂവിസ്തൃതിയില്‍ 14 ശതമാനത്തോളം പ്രളയ സാധ്യത മേഖലയാണെന്നും ഭൗമശാസ്ത്ര പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തു.

പഠനം തുടങ്ങി

പഠനം തുടങ്ങി

അതേസമയം പ്രളയശേഷം ദുര്‍ബല പ്രദേശങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാനന്തര ശാസ്ത്ര ഏജന്‍സികള്‍ പഠനം തുടങ്ങി കഴിഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.

വിവരശേഖരണം

വിവരശേഖരണം

കേരളത്തിന്‍റെ ഭൂപ്രതലത്തെ സംബന്ധിച്ച് പഠനം നടത്താന്‍ നാസയും വിവരശേഖരണം നടത്തിയതായി വാര്‍ത്തയില്‍ പറയുന്നു. ഇരുന്നീറിലേറെ ചോദ്യാവലികള്‍ മുഖേനയാണ് നാസ കേന്ദ്രങ്ങള്‍ വിവരശേഖരണം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്.

താന്‍ സിനിമയില്‍ വന്ന കാലത്തും കാസ്റ്റിങ്ങ് കൗച്ചുണ്ടായിരുന്നു... വെളിപ്പെടുത്തലുമായി നടി മീനതാന്‍ സിനിമയില്‍ വന്ന കാലത്തും കാസ്റ്റിങ്ങ് കൗച്ചുണ്ടായിരുന്നു... വെളിപ്പെടുത്തലുമായി നടി മീന

{document1}

English summary
kerala is facing water table effect says experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X