Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം അതിവേഗത്തില്‍ മുന്നോട്ട്: അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങൾ ജനം തള്ളിക്കളയും: വി ശിവൻകുട്ടി

തിരുവനന്തപുരം: ജനോപകാര പ്രദങ്ങളായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരു വന്നാലും അർഹിക്കുന്ന അവജ്ഞയോടെ പൊതു ജനം പുച്‌ഛിച്ചു തള്ളിക്കളയുകയുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി. അടിസ്ഥാന മേഖലകളിലെല്ലാം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാൻ കഴിയാത്തത്ര വേഗതയിലാണ് കേരളം മുന്നോട്ട് പോകുന്നത്. അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചറിയുന്ന ജനങ്ങൾ, അതിനിടയിൽ ചിലർ പറഞ്ഞു നടക്കുന്ന ബാലിശമായ ആരോപണങ്ങൾക്ക് ചെവി കൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

കരുതലും കൈ താങ്ങും താലൂക്ക്തല അദാലത്തിന്റെ ഭാഗമായി നെടുമങ്ങാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക്തല അദാലത്തിലെത്തുന്ന ആർക്കും നിരാശരായി മടങ്ങേണ്ടിവരില്ലന്നും അർഹിക്കുന്ന പരമാവധി ആശ്വാസം അവർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന പരിപാടിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിലും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

vsivankutty-c

അതേസമയം, താലൂക്ക് തല അദാലത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പുതിയ പരാതികളിൽ 15 ദിവസത്തിനകം പരിഹാരം കാണുമെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാർ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന 'കരുതലും കൈത്താങ്ങും'അദാലത്തിന്റെ നെടുമങ്ങാട് താലൂക്കുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിർദ്ദേശിച്ച സമയത്ത് സമർപ്പിക്കാൻ കഴിയാതെ പോയവർക്ക് അദാലത്ത് ദിവസം പരാതികൾ സമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. അദാലത്തിലെത്തിയ അവസാനയാളിന്റെയും പരാതികൾ തീർപ്പാക്കും. ജനങ്ങൾക്ക് ആശ്വാസമാകുന്ന നിലപാടുകളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്ന വകുപ്പുകളിൽ, അവ തീർപ്പാക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. താലൂക്കിലെ 243 അപേക്ഷകർക്ക് മുൻഗണനാ ക്രമത്തിലുള്ള റേഷൻ കാർഡുകൾ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു. ജനങ്ങളുടെ നന്മയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിനോടകം പൂർത്തിയായ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ അദാലത്തിൽ നിരവധി പേരുടെ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ ഡി.കെ മുരളി, ജി.സ്റ്റീഫൻ , നെടുമങ്ങാട് നഗരസഭാധ്യക്ഷ സി.എസ്. ശ്രീജ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, എ.ഡി.എം അനിൽ ജോസ് ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ് , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും സന്നിഹിതരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+