കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വാട്‌സാപ്പ് സാഹിത്യം ചെലവാകുന്ന നാടല്ല കേരളം, തിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചിട്ടുണ്ടെന്ന് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ വാട്‌സാപ്പ് ഫാക്ടറി പൂട്ടി, കള്ളപ്രചരണവുമായി ബിജെപി നേതാക്കള്‍ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്ര പദ്ധതികളെ പേരുമാറ്റി കേരളത്തില്‍ അവതരിപ്പിക്കുന്നുപോലും. എന്നാല്‍ ഏതെല്ലാം പദ്ധതികളെ എങ്ങനെ പേരു മാറ്റി എന്നൊന്നും വ്യക്തമാക്കാന്‍ തയ്യാറാകുന്നുമില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം.

ക്ലച്ചു പിടിക്കുന്ന കാര്യം

ക്ലച്ചു പിടിക്കുന്ന കാര്യം

അവര്‍ ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനവുമായി കേരളത്തിലെ പദ്ധതികള്‍ താരതമ്യപ്പെടുത്താനും തയ്യാറല്ല. ഏതായാലും ഒരുകാര്യം അവരെ ഓര്‍മ്മപ്പെടുത്താം. ബിജെപിയുടെ വാട്‌സാപ്പ് സാഹിത്യമൊന്നും ചെലവാകുന്ന നാടല്ല കേരളം. അത് ഈ തിരഞ്ഞെടുപ്പു ഫലം ഭംഗിയായി തെളിയിച്ചിട്ടുണ്ട്. ആ നിലവാരം വെച്ച് സംവാദത്തിനിറങ്ങിയാല്‍ ഇവിടെ ക്ലച്ചു പിടിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്.

ജനപ്രിയ പദ്ധതികള്‍

ജനപ്രിയ പദ്ധതികള്‍

കേരളത്തില്‍ നടപ്പാക്കുന്ന ജനപ്രിയ പദ്ധതികളില്‍ കേന്ദ്രത്തിന്റെ വിഹിതം എത്രയെന്നു നോക്കാം. ആ കണക്കിനോടാണല്ലോ ബിജെപി പ്രതികരിക്കേണ്ടത്..ക്ഷേമ പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കും വേണ്ടി കേരളം ചെലവഴിക്കുന്നത് 31327 കോടി രൂപയാണ്. അതില്‍ കേന്ദ്രത്തിന്റെ വിഹിതം 663 കോടി മാത്രം. വെറും 2 ശതമാനം. എന്നുവെച്ചാല്‍ ഭൂരിപക്ഷം പേര്‍ക്കും ഈ ഇനത്തില്‍ ഒരു കേന്ദ്ര സഹായവും ലഭിക്കുന്നില്ല.

ആവാസ് യോജന

ആവാസ് യോജന

പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരു മാറ്റിയതാണുപോലും ലൈഫ് മിഷന്‍. ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുകയാണ് ബിജെപിക്കാര്‍. ഗ്രാമങ്ങളില്‍ 72000 രൂപയും നഗരങ്ങളില്‍ 150000 രൂപയുമാണ് കേന്ദ്ര സഹായം. ആകെ കിട്ടിയത് വെറും 881 കോടി. ആ സ്ഥാനത്ത് കേരളം ഇതേവരെ ചെലവിട്ടത് 8000 കോടി രൂപയാണ്. ഒരു വീടിനു നാം നല്‍കുന്നത് നാലു ലക്ഷം രൂപ. അങ്ങനെ 2,38,568 വീടും പൂര്‍ത്തിയാക്കി.

 സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍

നെല്ലു സംഭരണത്തിന്റെ കാര്യം നോക്കാം. കിലോയ്ക്ക് 27.48 രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. കേന്ദ്രം തരുന്നത് 18.68 രൂപ. ബാക്കി മുടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍. റേഷന് 37 ലക്ഷം പേര്‍ക്ക് കേന്ദ്ര സബ്‌സിഡിയുണ്ട്. അതിനു പുറമെ മുന്‍ഗണനേതര വിഭാഗത്തിലെ 25 ലക്ഷം പേര്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് സബ്‌സിഡി നല്‍കുന്നത്.

നമിക്കുകയല്ലാതെ എന്തു ചെയ്യും?

നമിക്കുകയല്ലാതെ എന്തു ചെയ്യും?

ജലജീവന്‍ മിഷന്റെ പകുതി തുക സംസ്ഥാന-പഞ്ചായത്തുകളുടേതാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സിന് 900 കോടി രൂപ ചെലവഴിക്കുമ്പോള്‍ കേന്ദ്ര സഹായം 138 കോടി രൂപ മാത്രമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, കേന്ദ്ര സ്‌കീമുകളുടെ പേരുമാറ്റിയാണ് കേരളത്തില്‍ നടപ്പാക്കുന്നത് എന്നൊക്കെ ആക്ഷേപിക്കുന്നവരുടെ തൊലിക്കട്ടിയ്ക്കു മുന്നില്‍ നമിക്കുകയല്ലാതെ എന്തു ചെയ്യും?

ബിജെപിയുടെ കുടുംബസ്വത്ത്

ബിജെപിയുടെ കുടുംബസ്വത്ത്

ഇനി കേന്ദ്രത്തിന്റെ ഫണ്ടെന്നു വെച്ചാല്‍ ബിജെപിയുടെ കുടുംബസ്വത്തില്‍ നിന്ന് വീതം വെയ്ക്കുന്നതൊന്നുമല്ലല്ലോ. ജനങ്ങളടയ്ക്കുന്ന നികുതിയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് വീതം വെയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അങ്ങനെ വീതം വെയ്ക്കുമ്പോള്‍ ബിജെപി കേരളത്തിന് അധികമായി ഒന്നും തന്നിട്ടില്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന സഹായം പോലും വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.

കേരളത്തിലെ ബിജെപി

കേരളത്തിലെ ബിജെപി

നാടിനോട് സ്‌നേഹമുണ്ടെങ്കില്‍ ആ വിവേചനത്തിനെതിരെ വാ തുറക്കുകയാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ചെയ്യേണ്ടത്.
ഇങ്ങനെ കേന്ദ്ര നികുതിയില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വിഹിതം തീരുമാനിക്കുന്ന ഭരണഘടന സ്ഥാപനമാണ് ധനകാര്യ കമ്മീഷനുകള്‍. 14-ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങളുടെ നികുതി വിഹിതം 32 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി ഉയര്‍ത്തി. അപ്പോഴാണ് ബിജെപി അധികാരത്തില്‍ വന്നത്. അവര്‍ രണ്ടു കാര്യങ്ങള്‍ ചെയ്തു. കേന്ദ്രാവിഷ്‌കൃത സ്‌കീമുകള്‍ കുറച്ചു, നിലനിര്‍ത്തിയ സ്‌കീമുകളില്‍ തന്നെ സംസ്ഥാനങ്ങളുടെ വിഹിതം കുത്തനെ ഉയര്‍ത്തി.

 കേരളത്തില്‍ വിലപ്പോവുകയില്ല

കേരളത്തില്‍ വിലപ്പോവുകയില്ല

പണ്ട് സംസ്ഥാനങ്ങളുടെ വിഹിതം 10-20 ശതമാനമായിരുന്നു. ഇപ്പോള്‍ സംസ്ഥാന വിഹിതം 40-60 ശതമാനമാണ്. അതായത് കേന്ദ്രാവിഷ്‌കൃത പദ്ധതികളെന്ന് മേനി നടിക്കുന്ന പദ്ധതികളില്‍പ്പോലും സിംഹഭാഗം ചെലവും സംസ്ഥാന സര്‍ക്കാരിന്റേതാണ്. മണ്ടത്തരങ്ങളും വ്യാജപ്രചരണവുമൊന്നും കേരളത്തില്‍ വിലപ്പോവുകയില്ലെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ.

സമ്മര്‍ദ്ദം സൃഷ്ടിക്കും; പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകള്‍ സിലബസ് ചുരുക്കി നടത്തണമെന്ന് മുല്ലപ്പള്ളിസമ്മര്‍ദ്ദം സൃഷ്ടിക്കും; പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകള്‍ സിലബസ് ചുരുക്കി നടത്തണമെന്ന് മുല്ലപ്പള്ളി

ലോട്ടറി എടുക്കുന്നത് വല്ലപ്പോഴും; 75 ലക്ഷത്തിന്റെ ഭാഗ്യദേവത കടാക്ഷിച്ചത് വെല്‍ഡിംഗ് തൊഴിലാളിയെലോട്ടറി എടുക്കുന്നത് വല്ലപ്പോഴും; 75 ലക്ഷത്തിന്റെ ഭാഗ്യദേവത കടാക്ഷിച്ചത് വെല്‍ഡിംഗ് തൊഴിലാളിയെ

Recommended Video

cmsvideo
പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

പാലക്കാട് നഗരസഭയിലെ ജയ് ശ്രീറാം ബാനർ, ബിജെപിക്കാരുടേത് അപക്വമായ പെരുമാറ്റമെന്ന് ബി രാധാകൃഷ്ണ മേനോന്‍പാലക്കാട് നഗരസഭയിലെ ജയ് ശ്രീറാം ബാനർ, ബിജെപിക്കാരുടേത് അപക്വമായ പെരുമാറ്റമെന്ന് ബി രാധാകൃഷ്ണ മേനോന്‍

English summary
Kerala is not a country where BJP's WhatsApp literature is wasted Says FM Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X