കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം തകര്‍ത്ത കേരളത്തിന് മാത്രം സഹായമില്ല!! ബിഹാറിനും കര്‍ണാടകയ്ക്കും വാരികോരി നല്‍കി അമിത് ഷാ

Google Oneindia Malayalam News

ദില്ലി: ഇത്തവണയും കേരളത്തിന് പ്രളയ ദുരിതാശ്വാസം അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍. കേരളത്തിനൊപ്പം പ്രളയം ബാധിച്ച ബിഹാറിനും കര്‍ണാടകയ്ക്കും ആഭ്യമന്ത്രാലയം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 1813.75 കോടിയാണ് ഇരു സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചിരിക്കുന്നത്. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങനങ്ങളാണ് ഇവ രണ്ടും.

 shahpinarayi

ബിഹാറിന് 1,200 കോടിയും കര്‍ണാടകത്തിന് 400 കോടിയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി കര്‍ണാടകയും ബിഹാറും കേന്ദ്രത്തെ സമീപിച്ചിരുന്നു. 2019-20 വര്‍ഷത്തേക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതം മുന്‍കൂട്ടി നല്‍കണമെന്നും ബിഹാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ബിഹാറിന് രണ്ടാം ഗഡുവും മുന്‍കൂട്ടി ആഭ്യന്തര മന്ത്രി നല്‍കി.

എന്നാല്‍ കേരളത്തിന്‍റെ ആവശ്യം പാടെ അവഗണിച്ചിരക്കുകയാണ് കേന്ദ്ര മന്ത്രി അമിത് ഷാ. രണ്ടാം പ്രളയം നാശം വിതച്ച സംസ്ഥാനത്തിന് 2101.9 കോടിയുടെ സഹായം അത്യാവശ്യമാണെന്ന് നേരത്തേ കേരളം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മാസം പ്രളയക്കെടുതി വിലയിരുത്താനെത്തിയ ഏഴംഗം കേന്ദ്ര സംഘം ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചപ്പോള്‍ സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ ഡോ വി വേണു സംഘത്തിന് ഇത് ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയിരുന്നു. യഥാര്‍ത്ഥ നാശനഷ്ടത്തിന്‍റെ പത്തിരിട്ടിയാണ് ഇതെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.

പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിനോട് കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മ നയം കാണിക്കുന്നു എന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ആദ്യ ഘട്ടത്തില്‍ വെറും അറനൂറ് കോടി രൂപയുടെ സഹായം മാത്രമായിരുന്നു കേരളത്തിന് പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസഹായം തേടുന്നതില്‍ നിന്ന് കേരളത്തെ വിലക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ 20000 കോടിയുടെ നഷ്ടം ആയിരുന്നു ആദ്യ പ്രളയ കാലത്ത് പ്രാഥമികമായി കണക്കാക്കിയത്.

ചില്ലറക്കാരിയല്ല ജോളി! 22 വര്‍ഷം മുന്‍പ് പ്രണയ വിവാഹം.. അമ്മയുടെ അറസ്റ്റില്‍ നിറകണ്ണുകളുമായി മക്കള്‍ചില്ലറക്കാരിയല്ല ജോളി! 22 വര്‍ഷം മുന്‍പ് പ്രണയ വിവാഹം.. അമ്മയുടെ അറസ്റ്റില്‍ നിറകണ്ണുകളുമായി മക്കള്‍

ആദ്യ ദിനം ജയിലില്‍ ഉറങ്ങാതെ ജോളി.. മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചു

English summary
Kerala Is not in the list, Centre announces flood relief fund for Bihar and Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X