കൊവിഡിനിടയിലും ആരോഗ്യ സ്ഥാപനങ്ങൾ രാജ്യത്ത് ഒന്നാമത്, നേട്ടങ്ങൾ നിരത്തി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിനാണ് എന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍ഗോഡ് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തിലും കേരളം ഒന്നാമതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ച സംസ്ഥാനമാണ് (18 കേന്ദ്രങ്ങള്‍) കേരളം എന്നും കെകെ ശൈലജ ചൂണ്ടിക്കാട്ടുന്നു.
പൊതുജനാരോഗ്യ മേഖലയിലെ താഴേ തലം മുതലുള്ള വലിയ പരിഷ്ക്കരണമാണ് ആർദ്രം മിഷനിലൂടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയും 461 കേന്ദ്രങ്ങളിൽ അത് പ്രാവർത്തികമാക്കുകയും ചെയ്തു. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളുടെയും മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ഈ പ്രവർത്തനങ്ങളുടെ അംഗീകാരം എന്ന നിലയിലാണ് ദേശീയതലത്തിലെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് (NQAS) അംഗീകാരം സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഇതിനകം ലഭിച്ചത്. 3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 6 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 18 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 70 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. 10 ആശുപത്രികളുടെ ഫലം കൂടി വരാനുണ്ട്.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് NQAS അംഗീകാരം നല്‍കുന്നത്. ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍.എച്ച്.എസ്.ആര്‍.സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് കൂടി ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാർ NQAS അംഗീകാരം നല്‍കുന്നത്. NQAS അംഗീകാരത്തിന് 3 വര്‍ഷകാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. NQAS അംഗീകാരം ലഭിക്കുന്ന പി.എച്ച്.സികള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സൻറ്റീവ് ലഭിക്കും. ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് ഇത് സഹായിക്കും.
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍ഗോഡ് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. ജില്ലാതല ആശുപത്രികളുടെ പട്ടികയിൽ 96 ശതമാനം സ്‌കോർ നേടി ഡബ്ല്യൂ & സി ആശുപത്രി കോഴിക്കോടും, സബ്ജില്ലാ ആശുപത്രികളുടെ പട്ടികയിൽ 98.7 ശതമാനം സ്‌കോർ നേടി താലൂക്ക് ആശുപത്രി ചാലക്കുടിയും ഇന്ത്യയിൽ ഒന്നാമതാണ്.
Recommended Video
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന സംസ്ഥാനമായി (18 കേന്ദ്രങ്ങള്‍) കേരളം മാറി. കഴിഞ്ഞ കാലങ്ങളിൽ കേരളം കൈവരിച്ച ആരോഗ്യമേഖലയിലെ നേട്ടങ്ങൾ തുടരുന്നതിനുള്ള വലിയ പ്രവർത്തനങ്ങളാണ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം ഏറ്റെടുത്തത്. അതിന്റെ ഫലമാണ് ദേശീയതലത്തിലെ ഈ അംഗീകാരങ്ങൾ. ആരോഗ്യസ്ഥാപനങ്ങളുടെ ആധുനികവൽക്കരണത്തിലൂടെ സർക്കാർ മേഖലയിലെ ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കുന്ന ജനങ്ങളുടെ ശതമാനം 37 ശതമാനത്തിൽ നിന്നും 48 ശതമാനത്തിലേക്ക് ഉയർത്തുന്നതിനും ഈ കാലയളവ് സാക്ഷ്യം വഹിച്ചു.
രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications