കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡിന്‍റെ പിടിയില്‍ നിന്നും കരകയറുന്ന കേരളം; കണക്കുകള്‍ പകരുന്ന ആശ്വാസം

Google Oneindia Malayalam News

തിരുവനന്തപുരം: 15 ലക്ഷം പിന്നിട്ടിരിക്കുകയാണ് ലോകത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണം. മരണ സംഖ്യയും അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 88570 കൊറോണ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യയില്‍ അമേരിക്ക സ്പൈയ്നിനെ മറകടന്നു. 14797 പേരാണ് അമരേക്കിയില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.

ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 5734 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 166 ആണ്. ഇതില്‍ 72 ഉം മഹാരാഷ്ട്രയിലാണ്. അതേസമയം, ആശ്വസിക്കാവുന്ന റിപ്പോര്‍ട്ടുകളാണ് കേരളത്തിന് മുന്നോട്ട് വെക്കുന്നത്. സംസ്ഥാനത്ത് കൊറോണ വൈറസിന്‍റെ വ്യാപനം അവസാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 പ്രതീക്ഷ

പ്രതീക്ഷ

കഴിഞ്ഞ ആറ് ദിവസമായി കൊറോണ വൈറസ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാത്തതാണ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ആറ് ദിവസമായി രോഗബാധിതരുടെ ശരാശരി എണ്ണം പത്തില്‍ താഴെയാണ്. കഴിഞ്ഞ രണ്ട് ദിവസമായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗം ഭേദമാവുന്നവരുടെ എണ്ണമെന്നതും ശ്രദ്ധേയമാണ്.

ആറ് ജില്ലകളില്‍

ആറ് ജില്ലകളില്‍

ആറ് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞു. മുപ്പതിനായിരത്തിലേറെപ്പേരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 254 പേരും വിദേശത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 91 പേര്‍ക്കാണ് രോഗ ബാധയുണ്ടായത്. രോഗം ബാധിച്ചവരില്‍ 84 പേര്‍ക്കും അസുംഖം ഭേദമായി.

ചികിത്സയില്‍ കഴിയുന്നത്

ചികിത്സയില്‍ കഴിയുന്നത്

259 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടാം ഘട്ടത്തില്‍ രോഗം ബാധിച്ചവരില്‍ 254 പേര്‍ കൊവിഡ് ബാധിത മേഖലയില്‍നിന്നെത്തിയവരാണ്. ലോകാരോഗ്യ സംഘടനയുടെ ആര്‍ നോട്ട് എന്ന വൈറസ് വ്യാപന തോത് അനുസരിച്ചാണെങ്കില്‍ ഒരു രോഗിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് വരെ പേര്‍ക്ക് അവരില്‍ നിന്ന് അടുത്ത 2 മുതല്‍ 3 വരെ പേരിലേക്കും. ഈ കണക്കുകള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ സംസ്ഥാനത്ത് ഇതിനകം സമ്പര്‍ക്കത്തിലൂടെ മാത്രം അയ്യായിരത്തോലം കേസുകളുണ്ടാകണം.

91 മാത്രം

91 മാത്രം

എന്നാല്‍ നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 91 മാത്രമാണ് എന്നത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ ആശ്വാസമാണ് നല്‍കുന്നത്. ജനുവരി 30-ന് വുഹാനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളിലൂടെയാണ് സംസ്ഥാനത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇവര്‍ സുഖം പ്രാപിച്ചതോടെ സംസ്ഥാനം സമ്പൂര്‍ണ്ണമായി കൊറോണ മുക്തമായി.

രണ്ടാം ഘട്ടത്തില്‍

രണ്ടാം ഘട്ടത്തില്‍

രണ്ടാം ഘട്ടത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശങ്ങളില്‍ നിന്നെത്തിച്ചേര്‍ന്നവരിലൂടെയും സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായി. ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനമായി കേരളം മാറിയിരുന്നു.

കേരളത്തിന് സാധിച്ചു

കേരളത്തിന് സാധിച്ചു

എന്നാല്‍ കൃത്യമായ നടപടി ക്രമങ്ങളിലൂടെ കൊവിഡിനെ തളച്ചിടാന്‍ കേരളത്തിന് സാധിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗബാധിതര്‍ രോഗമുക്തി നേടിയതും കേരളത്തിലാണ്. ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് 2.83% ആയിരിക്കെ കേരളത്തിലത് 0.58% മാത്രമാണ്. സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2 ആണ്.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam
 ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് കോവിഡ് -19 രോഗവ്യാപന സ്ഥിതി നിയന്ത്രണവിധേയമെന്നാണ് മന്ത്രിസഭായോഗത്തിന്‍റേയും വിലയിരുത്തൽ. കാസര്‍കോട് ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല. ലോക്ക് ഡൗണ്‍ അവസാനിക്കേണ്ട ഏപ്രില്‍ 14 ന് ശേഷം എന്ത് തുടര്‍നടപടി വേണമെന്ന് തീരുമാനിക്കാന്‍ 13ാംതിയതി മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കേന്ദ്രത്തിന്‍റെ നിലപാട് വന്നതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.

 ലോകത്തെ ചലിപ്പിക്കുന്ന ഇന്ത്യന്‍ ടെക്കികള്‍; പ്രവര്‍ത്തനം നിര്‍ത്തിയാല്‍ നിശ്ചലമാവുക ആഗോള ഭീമന്‍മാര് ലോകത്തെ ചലിപ്പിക്കുന്ന ഇന്ത്യന്‍ ടെക്കികള്‍; പ്രവര്‍ത്തനം നിര്‍ത്തിയാല്‍ നിശ്ചലമാവുക ആഗോള ഭീമന്‍മാര്

നന്ദി.. മോദി, ഒരിക്കലും മറക്കില്ല ഇന്ത്യയേയും ഇന്ത്യന്‍ ജനതയേയും; വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്നന്ദി.. മോദി, ഒരിക്കലും മറക്കില്ല ഇന്ത്യയേയും ഇന്ത്യന്‍ ജനതയേയും; വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്

English summary
Kerala is recovering from coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X