Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളം ഭരിക്കുന്നത് കറുപ്പ് അലർജിയുള്ള ഏകാധിപതി; സൂപ്പർസ്റ്റാറുകൾ അനീതിക്കെതിരെ കമ മിണ്ടില്ല'; ജോയ് മാത്യു

സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി നടൻ ജോയ് മാത്യു. കറുപ്പിനെ അലർജിയുള്ള ഏകാധിപതിയാണ് ഇപ്പോൾ എല്ലാം തീരുമാനിക്കുന്നതെന്നും അനീതിക്കെതിരെ കമ എന്ന് മിണ്ടാത്തവരാണ് സൂപ്പർ സ്റ്റാറുകൾ എന്നും ജോയ് മാത്യു പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ വേദിയിൽ വെച്ചായിരുന്നു ജോയ് മാത്യുവിന്റെ വാക്കുകൾ.

'ഞാൻ കോൺ​ഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അതറിയില്ല. ഇപ്പോൾ ഇന്ന് മുതലോ നാളെ മുതലോ എന്റെ പേര് വച്ച് ഫേസ്ബുക്കിൽ ട്രോളുകൾ വരാൻ തുടങ്ങും, ഞാൻ കോൺഗ്രസാണ് കൊങ്ങിയാണെന്. അങ്ങനെയുള്ള കാര്യങ്ങളൊന്നും മുഖവിലയ്ക്ക് എടുക്കാത്ത ആളാണ് ഞാൻ. ഞാനൊരു കലാകാരനാണ്, ഒരു നടനാണ്. ജനങ്ങൾക്ക് ഇഷ്ടമുള്ള നടനാണെന്നാണ് എനിക്ക് തോന്നുന്നത്.

joymathe

ഞാനപ്പോൾ പൊതുസ്വത്താണ്. എന്റെ സിനിമ കോൺ​ഗ്രസുകാർ മാത്രം കാണണം, കമ്യൂണിസ്റ്റുകാർ കാണേണ്ട, എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. കാരണം ഞാൻ ജനങ്ങളുടെ സ്വത്താണ്. ഞാൻ അഭിനയിക്കുന്ന സിനിമകൾ കാണുന്നതും എന്റെ എഴുത്ത് വായിക്കുന്നതും ജനങ്ങളാണ്. അതിൽ വേർതിരിവില്ല. ജാതി- വംശ -വർണ വ്യത്യാസങ്ങളൊന്നും ഇല്ല. ഞാൻ അങ്ങനെ കാണുന്നുമില്ല.

നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തെയാണ് 'സൂപ്പർ സ്റ്റാർ' എന്ന് വിളിക്കുകയെങ്കിൽ ഞാൻ സൂപ്പർ സ്റ്റാറാണ്. നിങ്ങൾക്ക് ഒരുപാട് സൂപ്പർ സ്റ്റാറുകൾ ഉണ്ടാകും. പക്ഷേ സമൂഹത്തിൽ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാൻ ധൈര്യമില്ലാത്തവരാണ്. അങ്ങനെ പറയുന്ന സുഖം ഞാൻ അനുഭവിക്കുന്നുണ്ട്.

എന്നെക്കാള്‍ പ്രശസ്തരും ആരാധകരും ഉള്ള ആളുകളെ വിളിക്കുന്നതിന് പകരം കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ചു, കുറച്ച് കാര്യങ്ങളൊക്കെ പറയുന്നൊരാളെ വിളിച്ച് ഇത്രയും വലിയൊരു സദസിന് മുന്നില്‍ ഇരുത്തുക എന്ന് പറഞ്ഞാല്‍, എന്നില്‍ എന്തോ ഒരു നല്ല വശം ഉണ്ട്. ആ നല്ല വശം ഇത്രയെ ഉള്ളൂ അനീതി കണ്ടാല്‍ എതിര്‍ക്കുക. അതിന് നിങ്ങള്‍ കോണ്‍ഗ്രസുകാരനോ കമ്യൂണിസ്റ്റുകാരനോ ആകണമെന്നില്ല. പക്ഷേ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കില്ല. അത് വേറെ കാര്യം.

കാരണം ഒരൊറ്റ മുഖം ഉള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിമര്‍ശനങ്ങള്‍ അവര്‍ക്ക് സ്വീകാര്യമേ അല്ല. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കമ്മ്യുണിസ്റ്റുകാർ തയ്യാറാവുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സ്വേച്ഛാധിപത്യം മാത്രമാണ്. കറുപ്പിനെ അലർജിയുള്ള ഏകാധിപതിയാണ് ഇപ്പോൾ എല്ലാം തീരുമാനിക്കുന്നത്', ജോയ് മാത്യു പറഞ്ഞു.

തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടുന്ന ഒറ്റയാൾ പോരാളിയാണ് രാഹുൽ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണെന്നും ജോയ് മാത്യു പറഞ്ഞു.
ന്യായാധിപന്മാരും കോടതിയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇന്ത്യൻ അവ്സഥയിൽ ഒരാൾ കള്ളൻ എന്ന് പറയാൻ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുകയാണെന്നും ജോയ് മാത്യു പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+