കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പില്‍ കേരളത്തിന് വെള്ളിമെഡല്‍!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:തട്ടിപ്പുകള്‍ നടത്തുന്ന കാര്യത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായി. വെള്ളി മെഡല്‍(രണ്ടാം സ്ഥാനം) കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒരു തമാശ വര്‍ത്തമാനമായി ഇതിനെ കാണണ്ട. കണക്കുകള്‍ ഉദ്ധരിച്ച് കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ വിശദീകരണമാണ് ഇത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം തട്ടിപ്പുകളുടെ കാര്യത്തില്‍ കേരളത്തിന് രാജ്യത്ത് രണ്ടാം സ്ഥാനമാണത്രെ ഉള്ളത്. ഏത് സംസ്ഥാനത്തിനാണ് ഒന്നാം സ്ഥാനം എന്ന കാര്യം ചെന്നിത്തല നിയമസഭയെ അറിയിച്ചിട്ടില്ല.

Ramesh Chennithala

രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 6506 സാമ്പത്തിക തട്ടിപ്പുകളാണത്രെ നടന്നിട്ടുള്ളത്. മൊത്തം 880 കോടി രൂപയുടെ തട്ടിപ്പുകളാണ് നടന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത് എറണാകുളം ജില്ലയിലാണത്രെ. സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനം ആയതുകൊണ്ടാകാം, കൊച്ചിയില്‍ നടന്നത് 1720 തട്ടിപ്പുകളാണ്. തൊട്ടടുത്ത ജില്ലയായ തൃശൂരിനാണ് രണ്ടാം സ്ഥാനം. ഇവിടെ 1298 തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. എം എ ബേബി, ഇ പി ജയരാജന്‍, സുരേഷ്‌കുറുപ്പ്, എ പ്രദീപ് കുമാര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

നമ്മള്‍ സോളാര്‍ തട്ടിപ്പ്, സരിത എസ് നായര്‍, കവിത പിള്ളയുടെ മെഡിക്കല്‍ സീറ്റ് തട്ടിപ്പ് തുടങ്ങിയവയെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ തട്ടിപ്പ് നടത്താനറിയുന്നവര്‍, ആപണി നന്നായി ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തട്ടിപ്പിന് ഓശാന പാടാന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി ഉണ്ടാകുമ്പോള്‍ പിന്നെ എല്ലാം എളുപ്പമായി.

ആട് തേക്ക് മാഞ്ചിയം മുതല്‍ ടോട്ടല്‍ ഫോര്‍ യുവും സോളാറും വരെ പണം കിട്ടാനിടയുണ്ട് എന്ന് കേട്ടാല്‍ എന്ത് തട്ടിപ്പിലും പോയി തലവച്ച് കൊടുക്കുന്നവരാണല്ലോ മലയാളികള്‍.

English summary
Kerala is second in number of Financial Frauds in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X