ലക്ഷക്കണക്കിന് പദ്ധതികൾ, തൊഴിലവസരങ്ങൾ, കോടികളുടെ നിക്ഷേപം, വ്യവസായ രംഗത്ത് കേരളം കുതിക്കുന്നുവെന്ന് മന്ത്രി
കഴിഞ്ഞ 5 വർഷക്കാലം വ്യാവസായിക രംഗത്ത് കേരളം നടത്തിയ കുതിപ്പ് വ്യക്തമാക്കുന്നതാണ് ഗവർണർ ഇന്ന് നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സമാനതകളില്ലാത്ത വളർച്ചയാണ് വ്യവസായ മേഖലയിൽ കേരളത്തിന് ഉണ്ടായിരിക്കുന്നതെന്ന് പദ്ധതികളടക്കം അക്കമിട്ട് നിരത്തി ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ കേരളത്തിന് മുന്നേറ്റമുണ്ടാക്കാനായി. സംരംഭക വർഷം പദ്ധതിയിലൂടെ 3.5 ലക്ഷം സംരംഭങ്ങളും 7.5 ലക്ഷം തൊഴിലവസരങ്ങളും 22,500 കോടി രൂപയുടെ നിക്ഷേപവും കേരളത്തിലെത്തിയെന്നും മന്ത്രി കുറിക്കുന്നു.
പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' വ്യവസായ കേരളത്തിന്റെ അതിവേഗ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ വർഷത്തെ നയപ്രഖ്യാപന പ്രസംഗം. കേരളം നിക്ഷേപ സൗഹൃദമോ എന്ന ചോദ്യത്തിന് പോലും ഇടയില്ലാത്ത വിധത്തിൽ നാം ലോകമാകെ ശ്രദ്ധ നേടിയ കാലയളവാണ് കഴിഞ്ഞ അഞ്ച് വർഷങ്ങൾ. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ തുടർച്ചയായി ഒന്നാം ശ്രേണിയിൽ സ്ഥാനം, ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് പോലൊരു ബൃഹത്തായ നിക്ഷേപ സംഗമത്തിൻ്റെ വിജയകരമായ നടത്തിപ്പ്, യൂണിയൻ ഗവണ്മെൻ്റിൻ്റെയും അന്താരാഷ്ട്ര സംഘടനകളുടെയും അംഗീകാരം നേടിയെടുത്ത സംരംഭക വർഷം പദ്ധതി ഒക്കെ ഈ സർക്കാരിൻ്റെ കാലയളവിൽ കൈക്കൊണ്ട നടപടികളാണ്.

ഒപ്പം കേരളത്തിലെ സംരംഭങ്ങൾക്കുള്ള പരാതിപരിഹാര സംവിധാനം, കേന്ദ്രീകൃത പരിശോധനാ സംവിധാനം, സമയബന്ധിത ലൈസൻസ് അംഗീകരിക്കാനായുള്ള കെ സ്വിഫ്റ്റ് ഏകജാലക പ്ലാറ്റ്ഫോം തുടങ്ങിയവയും സംരംഭകർക്ക് സർക്കാരിൽ മതിപ്പുളവാക്കിയ പരിഷ്കാരങ്ങളാണ്. സംരംഭക വർഷം പദ്ധതിയിലൂടെ 3.5 ലക്ഷം സംരംഭങ്ങളും 7.5 ലക്ഷം തൊഴിലവസരങ്ങളും 22,500 കോടി രൂപയുടെ നിക്ഷേപവും കേരളത്തിലെത്തി. പദ്ധതിയുടെ തുടർച്ചയായി മിഷൻ 1000, മിഷൻ 1 ലക്ഷം പദ്ധതികളും ആരംഭിച്ചു.
ഒരു കുടുംബം ഒരു സംരംഭം പദ്ധതി വിജയകരമാക്കാൻ വീടുകളിലെ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായ നിയമങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴി ലഭിച്ചിട്ടുള്ള 1.91 ലക്ഷം കോടി രൂപയുടെ 400ലധികം വരുന്ന നിക്ഷേപ താൽപ്പര്യങ്ങളിൽ 104 നിക്ഷേപ താൽപ്പര്യപത്രങ്ങൾ യാഥാർത്ഥ്യമാക്കിക്കഴിഞ്ഞു. 69 പദ്ധതികൾ പ്രവർത്തനം ആരംഭിച്ചു. 50000 തൊഴിലവസരങ്ങളാണ് ഈ പദ്ധതികളിലൂടെ മാത്രം യാഥാർത്ഥ്യമാകുക.
വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിർമ്മാണത്തിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയാക്കി. പുതുതായി അനുമതി നൽകിയ വ്യവസായ ഇടനാഴികളിൽ അതിവേഗത്തിൽ ഇത്രയും പൂർത്തീകരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. പരമ്പരാഗതവും ജിഐ ടാഗ് ചെയ്തതുമായ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള യൂണിറ്റി മാൾ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം കേരളം മുന്നോട്ടുവെക്കുന്ന മാതൃകയാണ്. ഇങ്ങനെ വിഷൻ 2031ലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് ഇരട്ടിയാക്കാനും ലാഭക്ഷമത വർധിപ്പിക്കാനും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായും മറ്റ് പ്രമുഖ സ്ഥാപനങ്ങളുമായുമുള്ള സഹകരണം ശക്തിപ്പെടുത്താനും ഞങ്ങൾ ലക്ഷ്യമിടുന്നു.
ഐടി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചുകൊണ്ട് കേരളത്തിൻ്റെ സാങ്കേതിക വളർച്ചയുടെ അടുത്തഘട്ടം സൃഷ്ടിച്ചെടുക്കും. ടെക്നോപാർക്കിലും ടെക്നോസിറ്റിയിലും വലിയ തോതിലുള്ള വിപുലീകരണങ്ങൾ സാധ്യമാക്കും, ഇൻഫോപാർക്കിൽ ലാൻ്റ് പൂളിങ്ങ് വഴി എ ഐ സിറ്റി വികസിപ്പിക്കും. ട്രാക്കോ കേബിൾസ് ലിമിറ്റഡിൻ്റെ ഭൂമിയിൽ ഇൻഫോപാർക്ക് ഫേസ് 4 നടപ്പിലാക്കും. ഐടി കോറിഡോർ പദ്ധതിയുടെ കീഴിൽ തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പാർക്കുകൾ സ്ഥാപിക്കും. സ്വകാര്യ ഐടി പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ പ്രൈവറ്റ് ഐടി പാർക്ക് പ്രമോഷൻ സ്കീം നടപ്പിലാക്കും.
കഴിഞ്ഞ 5 വർഷങ്ങൾ കേരളത്തിൻ്റെ വ്യവസായ രംഗത്ത് സൃഷ്ടിച്ച കുതിപ്പ് സമാനതകളില്ലാത്തതാണ്. ഇതാണ് ഗവർണർ ഇന്ന് നിയമസഭയിൽ പറഞ്ഞതും. ഈ കുതിപ്പ് തുടരുക തന്നെ ചെയ്യും. നിക്ഷേപ സൗഹൃദ കേരളം വ്യവസായമേഖലയിലും രാജ്യത്തിൻ്റെ മാതൃകയായി മാറും''.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications