കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ക്ക് വില പറഞ്ഞ് മതം മാറ്റുന്നു, ടൈംസ് നൗ ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നില്‍!

കേരളത്തില്‍ ഭീകരവാദം സ്ഥാപിക്കാനായി ഹിന്ദു മതത്തില്‍പെട്ട പെണ്‍കുട്ടികളെ മതം മാറ്റുന്നതുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിന്റെ ചര്‍ച്ച വിവാദത്തിലേക്ക്.

  • By സാൻവിയ
Google Oneindia Malayalam News

കേരളത്തില്‍ ഭീകരവാദം സ്ഥാപിക്കാനായി ഹിന്ദു മതത്തില്‍പെട്ട പെണ്‍കുട്ടികളെ മതം മാറ്റുന്നതുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിന്റെ ചര്‍ച്ച വിവാദത്തിലേക്ക്. പത്തു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില തെളിവുകളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ചാനല്‍ ചര്‍ച്ച നടത്തിയെന്ന് ആരോപിച്ച് ആള്‍ട്ട് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാസര്‍കോഡ് ഹിന്ദു മതസ്ഥരായ വിദ്യാര്‍ത്ഥികളെ മതം മാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഫേസ്ബുക്കിലൂടെ റിക്യുസ്റ്റ് അയച്ച് പെണ്‍കുട്ടികളുമായി അടുത്ത് ഐഎസില്‍ ചേരാന്‍ ശ്രമം നടത്തിയതായാണ് അന്നത്തെ വാര്‍ത്തകളില്‍. എന്നാല്‍ ടൈംസ് നൗ ചാനല്‍ പുതിയ വാര്‍ത്തയായി പ്രചരിപ്പിച്ചത് പഴയ റിപ്പോര്‍ട്ടാണെന്ന ആള്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി.

 മതം മാറ്റി- ലക്ഷങ്ങള്‍ വാങ്ങുന്നു

മതം മാറ്റി- ലക്ഷങ്ങള്‍ വാങ്ങുന്നു

ഹിന്ദു മതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതിനായി ലക്ഷങ്ങള്‍ നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. ചാനലിന്റെ ചീഫ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കറാണ് ചര്‍ച്ച നടത്തിയത്. കേരളത്തില്‍ ഭീകരവാദം ശ്രമങ്ങളെന്നായിരുന്നു ചര്‍ച്ചാ വിഷയം.

 വാര്‍ത്ത വ്യാജം- ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട്

വാര്‍ത്ത വ്യാജം- ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട്

ടൈംസ് നൗ ചര്‍ച്ചയാക്കിയ വിഷയം ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യാജമെന്ന് തെളിയിക്കുന്നതായിരുന്നു ആള്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ട്. ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി ഒരു ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ നല്‍കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു ടൈംസ് നൗ ചര്‍ച്ചയില്‍ പറഞ്ഞത്.

 പഞ്ചാബി-സിഖ് പെണ്‍കുട്ടികള്‍ക്ക് വലിയ തുക

പഞ്ചാബി-സിഖ് പെണ്‍കുട്ടികള്‍ക്ക് വലിയ തുക

പഞ്ചാബി-സിഖ് പെണ്‍കുട്ടികള്‍ക്ക് മതം മാറാനായി ഏഴു ലക്ഷം രൂപയാണ് നല്‍കുന്നത്. എന്നാല്‍ ബ്രാഹ്മിന്‍ പെണ്‍കുട്ടിക്ക് ഇസ്ലാംമതത്തിലേക്ക് മാറുന്നതിന് അഞ്ചു ലക്ഷം രൂപയും ഹിന്ദു ക്ഷത്രിയ പെണ്‍കുട്ടിക്ക് നാലര ലക്ഷം രൂപ, ഒബിസി, എസ് സി, എസ്ടി പെണ്‍കുട്ടികളെ മതം മാറ്റുന്നതിന് രണ്ടര ലക്ഷം രൂപ, ബുദ്ധമത വിശ്വാസിയ പെണ്‍കുട്ടിയെ മതം മാറ്റുന്നതിന് ഒന്നര ലക്ഷം രൂപയും ജെയിന മതത്തിലെ പെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം രൂപയും റോമന്‍ കത്തോലിക്ക പെണ്‍കുട്ടികള്‍ക്ക് എന്നിങ്ങനെയാണ് മതമാറ്റത്തിന് വില നല്‍കിയിരുന്നത്.

 മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു

മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു

ഏറെ നാളുകളായി വാട്‌സ്ആപ്പിലും മറ്റും പ്രചരിപ്പിക്കുന്ന കാര്‍ഡാണ് ചാനല്‍ ചര്‍ച്ചാവിഷയമായി എടുത്തത്. നേരത്തെ അഹമ്മദാബാദ് മിററും ഇതേ കാര്‍ഡ് ഉപയോഗിച്ച് പുതിയ വാര്‍ത്തയായി പ്രചരിപ്പിച്ചിരുന്നു.

പരിശീലന ക്ലാസുകളില്‍

പരിശീലന ക്ലാസുകളില്‍

പെണ്‍കുട്ടികളുടെ പേരുകള്‍ തേടി പിടിച്ച് ഫേസ്ബുക്കില്‍ റിക്യുസ്റ്റ് അയക്കുകയും പിന്നീട് സൗഹൃദം പെണ്‍കുട്ടിയെ സൗഹൃദം മതം മാറ്റാന്‍ ശ്രമിക്കുന്നതായിരുന്നു പരാതി. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഭീകരവാദ ക്ലാസുകളില്‍ ചേരാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 പ്രണയചതിയില്‍ കുടുക്കി

പ്രണയചതിയില്‍ കുടുക്കി

പ്രണയ ചതിയില്‍ കുരുക്കി പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം മതപരിവര്‍ത്തനം നടത്തി ലൈംഗിക അടിമകളാക്കി നാടുകടത്തുകയായിരുന്നു ലക്ഷ്യം.

English summary
Kerala isis kasargod fake report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X