മെര്‍സ്: സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: സൗദി അറേബ്യ ഉള്‍പ്പടെ അറബ് രാജ്യങ്ങളില്‍ മെര്‍സ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ജാഗ്രത നിര്‍ദ്ദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പ്രവസാികള്‍ കേരളത്തിലേയ്ക്ക് എത്തുന്ന സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുന്നത്. സംസ്ഥാനത്ത് ആര്‍ക്കും മെർസ് ബാധ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് രോഗ നിരീക്ഷണത്തിനും പ്രതിരോധ ചികിത്സയ്ക്കുമുള്ള തയ്യാറെടുപ്പുകള്‍ ശക്തമാക്കി. സംസ്ഥാനത്ത് എത്തുന്ന പ്രവാസികളില്‍ ശകത്മായ പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം നിരീക്ഷിയ്ക്കും. ഇവര്‍ക്ക്് വേണ്ട ചികിത്സയ്ക്കും മറ്റും വേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.

ചുമയ്ക്കുന്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തുന്നത് രോഗം പകരുന്നത് തടയും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവര്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകണം. നിലവില്‍ ആ രോഗത്തെപ്പറ്റി ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ പികെ ജമീല പറഞ്ഞു.












Click it and Unblock the Notifications