കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ.ടി.ഐ.കളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇനി മുട്ടയും പാലും

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: ഒരുവിഭാഗം ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുമാത്രം മുട്ടയും പാലും നല്‍കുന്നെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കും മുട്ടയും പാലും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ കുട്ടികള്‍ക്കെല്ലാം മുട്ടയും പാലും നല്‍കാനാണ് ആലോചന. ഇതിനായി പ്രത്യേക ഫണ്ടും മാറ്റിവച്ചിട്ടുണ്ട്.

ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഐടിഐകളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നത്. ഐടിഐകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും പാവപ്പെട്ട വീടുകളില്‍ നിന്നുമുള്ളവരാണ്. അവരുടെ ആരോഗ്യവും പഠനവുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഏകദേശം 27,000 വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.

ITI

കഴിഞ്ഞ അദ്ധ്യയന വര്‍ഷം മുതലാണ് പദ്ധതി തുടങ്ങിയത്. എന്നാല്‍ മെക്കാനിക്കല്‍ ട്രേഡിലുള്ള കുട്ടികള്‍ക്ക് മാത്രമാണ് ഇവ നല്‍കി വന്നത്. 6,000 കൂട്ടികള്‍ക്കായി ഏകദേശം 20 ലക്ഷം രൂപയും ഇതിനായി സര്‍ക്കാര്‍ ചിലവഴിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ പാലും മുട്ടയും നല്‍കാന്‍ രണ്ടു കോടി രൂപയോളം ചിലവുവരുമെന്നാണ് കണക്കാക്കുന്നത്. ആഴ്ചയില്‍ മുന്നുദിവസം ഒരു മുട്ടയും ഒരു ഗ്ലാസ് പാലും എന്ന രീതിയില്‍ കുട്ടികള്‍ക്ക് നല്‍കും.

നേരത്തെ മെക്കാനിക്കല്‍ ട്രേഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി പോഷകാഹാരം നിജപ്പെടുത്തിയത് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. പരാതിയെ തുടര്‍ന്നാണ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പോഷകാഹാരം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. പ്രാക്ടിക്കലിന്റെ ഇടവേളകളില്‍ പാലു മുട്ടയും വിതരണം ചെയ്യും. പാല്‍ സൊസൈറ്റികളില്‍നിന്നോ മില്‍മയില്‍നിന്നോ പാല്‍ വാങ്ങാമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

English summary
kerala ITI students will get milk and egg,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X