മിസ്റ്റർ പിണറായി നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്; ഇരട്ട ചങ്ക് വല്ലവന്‍റെയും കക്ഷത്തിലാണ്: പിസി ജോര്‍ജ്
കോട്ടയം: ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ മലയാളിയായ സൗമ്യ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഒരു അനുശോചനം പോലും നടത്താന്‍ തയ്യാറായില്ലെന്ന ആക്ഷേപവുമായി കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം.
കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍
എകെജി സെന്ററിൽ നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചു മാത്രം ഓരിയിടുന്ന സാംസ്‌കാരിക നായകരും ഉറക്കത്തിലാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. കേരളം ഇങ്ങനെ എങ്കിലും മുന്നോട്ടു പോവുന്നത് നമ്മുടെ കുട്ടികൾ അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ്. അതിന്റെ നന്ദി എങ്കിലും ഒന്ന് കാണിക്കു സഖാവേ എന്നും പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മാലാഖമാരുടെ ദിവസം
ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിവസം .
കേരളത്തെ സംബന്ധിച്ചു നിങ്ങൾ ചെയ്ത സേവനം നിങ്ങളുടെ കർമ്മ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിന്റെ വികസനത്തിന നിങ്ങൾ ഓരോരുത്തരും വഹിച്ച പങ്കു വിസ്മരിക്കുവാനാവില്ല , പ്രത്യേകിച്ച് മധ്യ കേരളത്തിലെ താരതമ്യേന ഉയർന്ന ജീവിത സാഹചര്യത്തിന് വരെ നിങ്ങൾ ഓരോരുത്തരുമാണ് ആണ് കാരണക്കാർ.

പലസ്തീന്‍ പ്രശ്നം
മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ്. ഇസ്രായേലിൽ , പലസ്ഥീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഹോം നഴ്‌സായിരുന്ന നമ്മുടെ കേരളത്തിന്റെ ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു.

നഷ്ടം മലയാളിക്കാണ്
ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ്. പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു. ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല . ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി.

മിസ്റ്റർ പിണറായി വിജയൻ
നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ. നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത്. നിങ്ങൾ ആരെയാണ് ഭയക്കുന്നത്. പലസ്തീനിലെ ഹമാസിനെയോ ? അതോ കേരളത്തിലെ ഹമാസിനെയോ ? കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം.

നന്ദി എങ്കിലും കാണിക്ക്
എ.കെ.ജി സെന്ററിൽ നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചു മാത്രം ഓരിയിടുന്ന സാംസ്‌കാരിക നായകരും ഉറക്കത്തിലാണ്. കേരളം ഇങ്ങനെ എങ്കിലും മുന്നോട്ടു പോവുന്നത് നമ്മുടെ കുട്ടികൾ അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ്. അതിന്റെ നന്ദി എങ്കിലും ഒന്ന് കാണിക്കു സഖാവേ.....
അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം
Recommended Video
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications