കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ജോസ് കെ മാണിയുടെ കാര്യം കട്ടപ്പൊകയാണ്, കാല് പിടിച്ച് യുഡിഎഫിലേക്ക് മടങ്ങിവരുന്നതായിരിക്കും ലാഭം''

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതോടെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. ജോസ് കെ മാണിയെ എന്‍ഡിഎ പാളയത്തിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമവും ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ മറുനീക്കങ്ങള്‍ സിപിഎമ്മിലും നടക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ജോസ് കെ മാണിയെ പുറത്താക്കിയില്ലെന്നും യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചത്.

കൂടാതെ മുന്നണി തീരുമാനം അംഗീകരിച്ചാല്‍ ആ നിമിഷം മുതല്‍ യോഗത്തില്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം തള്ളി ജോസ് കെ മാണിയും രംഗത്തെത്തി. ഇതോടെ ജോസ് കെ മാണി വിഭാഗത്തിന്‍രെ ഭാവി എങ്ങോട്ടാണെന്നാണ് രാഷ്ട്രീയ ലോകം നിരീക്ഷിക്കുന്നത്. എന്നാല്‍ യുഡിഎഫില്‍ നിന്നും പുറത്തുപോയ ജോസ് കെ മാണിയുടെ അവസ്ഥ ഇനി ഗതികേടിലാകുമെന്നാണ് ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോര്‍ജ് പറയുന്നത്. കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗതികേടിലാകും

ഗതികേടിലാകും

യുഡിഎഫില്‍ നിന്ന് പുറത്തുപോയ ജോസ് കെ മാണിയുടെ കാര്യം ഇനി കട്ടപ്പൊകയാണെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ജോസ് കെ മാണിയെ സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന് ഒരിക്കലും സാധിക്കില്ല. എന്‍ഡിഎയ്‌ക്കൊപ്പം പോയാല്‍ മധ്യതിരുവിതാംകൂറില്‍ ജോസിന് ഒരു ചനലവും സൃഷ്ടിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് എങ്ങനയെങ്കിലും യുഡിഎഫിന്റെ കാല് പിടിച്ച് മടങ്ങിവരുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ജോസിന്റെയും പാര്‍ട്ടിയുടെയും കാര്യം ഗതികേടിലാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

യുഡിഎഫിന്റെ നാടകമോ

യുഡിഎഫിന്റെ നാടകമോ

ജോസ് കെ മാണിയെ ഇപ്പോള്‍ പുറത്താക്കിയത് നാടകമാണോ എന്ന് ചോദിച്ചാല്‍ നാടകമൊന്നുമല്ല. ജോസ് കെ മാണിയുടെ വിവരക്കേടെന്നെ പറയാനാകൂ. അവന് പക്വത വന്നിട്ടില്ല. അല്ലെങ്കില്‍, മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ബെന്നിബെഹന്നാനും പറയുന്ന കാര്യങ്ങള്‍ കളവാണെന്ന് അയാള്‍ പറയുമോ എന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. ജോസ് കെ മാണി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം സാമാന്യ വിവരമുള്ള ആളുകള്‍ ചെയ്യാത്ത കാര്യങ്ങളാണെന്ന് പിസി ജോര്‍ജ് പറഞ്ഞു.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
പഴയ കേരള കോണ്‍ഗ്രസ്

പഴയ കേരള കോണ്‍ഗ്രസ്

ഇപ്പോള്‍ ഒമ്പത് കേരള കോണ്‍ഗ്രസുകളുണ്ട്. അതില്‍ ജോസഫിന്റെതാണ് ശക്തിയുള്ള കേരള കോണ്‍ഗ്രസ് എന്ന അഭിപ്രായം തനിക്കില്ല. ഇപ്പോള്‍ എല്ലാ കോണ്‍ഗ്രസുകളും കൂടി ചേര്‍ന്നാലും പഴയ കേരള കോണ്‍ഗ്രസിന്റെ അത്ര ശക്തി വരില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാ കോണ്‍ഗ്രസുകാരും ഒന്നിച്ചുനില്‍ക്കേണ്ട സാഹചര്യമാണ് ഉണ്ടാകേണ്ടതെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.

1965 കാലത്ത്

1965 കാലത്ത്

1965 കാലത്ത് പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലത്ത് വള്ളിനിക്കറുമിട്ട് കേരള കോണ്‍ഗ്രസില്‍ വന്നവനാണ് ഞാന്‍. 1969ല്‍ വേറെ പാര്‍ട്ടിവിട്ട് കേരള കോണ്‍ഗ്രസില്‍ വന്നയാളാണ് പിജെ ജോസഫ്. അതുകൊണ്ട് ജോസഫിന്റെ കൂടെ എന്ന മാടിവിളിക്കാന്‍ യോഗ്യരായ ആരുമില്ല. ജോസഫിന്റെ കൂടെ പോകുന്ന ആര്‍ക്കും ലാഭം കിട്ടാന്‍ പോകുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

മികച്ച പ്രതിപക്ഷ നേതാവ്

മികച്ച പ്രതിപക്ഷ നേതാവ്

അതേസമയം, കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല. സഭയ്ക്കകത്ത് രമേശ് മിടുക്കനാണ്. എന്നാല്‍ സഭയ്ക്ക് പുറത്ത് അത പറയാനാകില്ല. രമേശ് ചെന്നിത്തലയ്ക്ക് കഴിവില്ലെന്ന് മനപ്പൂര്‍വം വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. 1980 മുതല്‍ നിയമസഭയില്‍ ഇരിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് പി,ി ജോര്‍ജ് വ്യക്തമാക്കി.

തടയേണ്ടത്

തടയേണ്ടത്

അതേസമയം, യുഡിഎഫ് പുറത്താക്കിയ ജോസിന്റെ ലക്ഷ്യം ഇടതുമുന്നണിയാണെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലും തുടരാതെ സ്വതന്ത്രമായി തുടരാനാണ് പ്ലാന്‍. എല്‍ഡിഎഫില്‍ ചേരും മുമ്പ് അണികളും നേതാക്കളും കൂടെ നില്‍ക്കുമെന്ന് ഉറപ്പിക്കണം. അതാണ് ജോസ് കെ മാണി യോഗങ്ങളിലൂടെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫുമായി പിരിഞ്ഞതില്‍ എതിര്‍പ്പുകളുള്ള നേതാക്കള്‍ രാജിവെച്ച് ജോസഫിനൊപ്പം ചേരുകയാണ്. ഇതാണ് പ്രധാനമായും ജോസിന് തടയേണ്ടത്.

ഇടതുമുന്നണി

ഇടതുമുന്നണി

യുഡിഎഫ് തങ്ങളോട് നീതിനിഷേധം കാണിച്ചെന്ന വികാരമാണ് ജോസ് വിഭാഗത്തിനുള്ളില്‍ ശക്തമാക്കാന്‍ ഒരുങ്ങുന്നത്. അതേസമയം ഇടതുമുന്നണിയും ജോസിനെ നോട്ടമിടുന്നുണ്ട്. ബഹുജന പിന്തുണയുള്ളവരാണ് ജോസ് കെ മാണി വിഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു.

കരുത്ത് തെളിയിക്കുക

കരുത്ത് തെളിയിക്കുക

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കരുത്ത് തെളിയിക്കുകയാണ് ജോസിന് മുന്നിലുള്ള വെല്ലുവിളി. ഇത് സാധിച്ചാല്‍ ഇടതുമുന്നണിയുമായി അടുക്കുന്നത് എളുപ്പമാകും. അതിന് മുമ്പേ തന്നെ ജോസ് വിഭാഗത്തെ അടര്‍ത്തിയെടുത്ത് ജോസിനെ ഒറ്റപ്പെടുത്താനാണ് പിജെ ജോസഫിന്റെ പദ്ധതി.

വയനാടിനെ അമ്പരപ്പിച്ച് വീണ്ടും രാഹുല്‍ ഗാന്ധി, ഇത്തവണത്തെ ഇടപെടല്‍ ഞെട്ടിക്കുന്നത്; 175 ടിവികള്‍..!!വയനാടിനെ അമ്പരപ്പിച്ച് വീണ്ടും രാഹുല്‍ ഗാന്ധി, ഇത്തവണത്തെ ഇടപെടല്‍ ഞെട്ടിക്കുന്നത്; 175 ടിവികള്‍..!!

English summary
Kerala Janapaksham Leader PC George Respond Over The Removal Of Jose K Mani from UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X