ഒരു മണിക്കൂറിന് 250 രൂപ വരെ പ്രതിഫലം: കുടുംബശ്രീ കെ-ഫോർ കെയറില്‍ 1000 ഒഴിവുകള്‍
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന രോഗീ പരിചരണ മേഖലയില്‍ ആയിരത്തോളം വനിതകള്‍ക്ക് അവസരം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിശ്ചിത തുക ഈടാക്കി സേവനം നല്‍കാം. ഈ രംഗത്തെ പ്രശസ്ത സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍-നിപ്മറുമായി ചേര്‍ന്നു കൊണ്ട് ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സിലാണ് പരിശീലനം നല്‍കുന്നത്.
വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൃശൂരിലെ നിപ്മര്‍ ക്യാമ്പസില്‍ മാര്‍ച്ച് ആദ്യവാരം മുതലാണ് പരിശീലനം ആരംഭിക്കുക. വനിതകള്‍ക്ക് മാത്രമായിരിക്കും അവസരം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്.

25-40 നും ഇടയില്‍ പ്രായമുളള കുടുംബശ്രീ അംഗത്തിനോ കുടുംബശ്രീ കുടുംബാംഗത്തിനോ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പത്താം ക്ളാസ് ജയിച്ചിരിക്കണം. പരിശീലനം ലഭ്യമായ അംഗങ്ങള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവ് എന്ന പേരിലാകും അറിയപ്പെടുക. വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലായിരിക്കും ഇവര്‍ക്ക് തൊഴിലവസരം ലഭ്യമാവുക. ഇതിന് കുടുംബശ്രീയുടെ പിന്തുണയും ഉണ്ടാകും.
2024 ജനുവരിയില്‍ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 605 പേര്‍ പരിശീലനം നേടി. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതത് ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
സേവനങ്ങള്‍ക്കായി മണിക്കൂറിന് പരമാവധി ഈടാക്കാവുന്ന പ്രതിഫലം 200 രൂപയാണ്. രണ്ട് മണിക്കൂറിന് - 350 രൂപ, 4 മണിക്കൂറിന് - 500 രൂപ, 8 മണിക്കൂറിന് 750 രൂപ, 24 മണിക്കൂറിന് 1000 രൂപ, 15 ദിവസത്തേക്ക് 12000 രൂപ, 30 ദിവസത്തേക്ക് 22000 രൂപ എന്നിങ്ങനെ ഈടാക്കാം. കിടപ്പുരോഗിയാണെങ്കില്‍ മണിക്കൂറിന് പരമാവധി ഈടാക്കാവുന്ന പ്രതിഫലം 250 രൂപയാണ്. രണ്ട് മണിക്കൂറിന് - 300 രൂപ, 4 മണിക്കൂറിന് - 750 രൂപ, 8 മണിക്കൂറിന് 1000 രൂപ, 24 മണിക്കൂറിന് 1200 രൂപ, 15 ദിവസത്തേക്ക് 15000 രൂപ, 30 ദിവസത്തേക്ക് 25000 രൂപ എന്നിങ്ങനെ ഈടാക്കാം
40 പേരടങ്ങുന്ന ഒരു ബാച്ചിന് കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ റസിഡൻഷ്യൽ പരിശീലനമുണ്ടാകും. പരിശീലനത്തിന് ഒരു ബ്ലോക്ക് കോഡിനേറ്ർ ചുമതല നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കു ന്നവർക്ക് നിപ്മറിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. ത്തിനുശേഷം പ്ലേസ്മെന്റിനുള്ള പിന്തുണാ സഹായവും ലഭിക്കും. പരിശീലനത്തിനു ശേഷം ജോലി നേടാൻ/ സംരംഭം രൂപ വത്കരിക്കാൻ ആവശ്യമായ പിന്തുണാസഹായം ബിസിനസ് കൺസൾട്ടന്റ് ജില്ലാ മിഷൻ വഴി ലഭ്യമാക്കും. കോഴ്സ് വിജയകര മായി പൂർത്തിയാക്കുന്നവർക്ക് വിദേശ രാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്. കെ ഫോര്‍ കെയര്‍ സേവനത്തിവന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളിലേക്ക് 8590148737 നമ്പറില്‍ വിളിക്കാം.












Click it and Unblock the Notifications