അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം കെ കെ ഷാഹിനയ്ക്ക്
ദില്ലി: ഈ വർഷത്തെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം മലയാളി മാധ്യമ പ്രവര്‍ത്തകയായ കെകെ ഷാഹിനയ്ക്ക്.അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. തോഗോയിൽ നിന്നുള്ള ഫെർഡിനാന്റ് അയീറ്റേ, ജോർജിയൻ മാധ്യമപ്രവർത്തക നിക ജരാമിയ, മെക്‌സിക്കോയിൽ നിന്നുള്ള മരിയ തെരേസ മൊണ്ടാനോ എന്നിവരാണ് പുരസ്കാരം നേടിയ മറ്റ് മൂന്ന് പേർ.
ഭീഷണികളോ ആക്രമണങ്ങളോ വകവെയ്ക്കാതെ പത്രസ്വാതന്ത്ര്യം സംരക്ഷിച്ച് ധീരമായി മുന്നോട്ട് പോകുന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിനാണ് അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നൽകി വരുന്നത്. ഇരുപത്തിയേഴ് വർഷത്തെ പുരസ്‌കാര ചരിത്രത്തിൽ ഇതുവരെ ഇന്ത്യയിൽ നിന്നും മൂന്ന് പേർക്കായിരുന്നു പുരസ്കാരം ലഭിച്ചത്. കാശ്മീര്‍ ജേണലിസ്റ്റായ യൂസഫ് ജമീല്‍ (1996), ഛത്തീസ്ഗഡിൽ നിന്നുള്ള മാലിനി സുബ്രഹ്‌മണ്യന്‍ (2016), ഡല്‍ഹിയിൽ നിന്നുള്ള നേഹ ദീക്ഷിത് (2019) എന്നിവരായിരുന്നു പുരസ്കാരം നേടിയത്.

25 വർഷത്തിലേറെയായി ഇന്ത്യൻ മാധ്യമ രംഗത്ത് സജീവമാണ് ഷാഹിന. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് ജനയുഗം നാഷ്ണൽ ബ്യൂറോയിൽ പ്രവർത്തിച്ചു. 2010 ൽ തെഹൽകയുടെ സ്പെഷ്യൽ കറസ്പോണ്ടന്റായി. ഈ സമയത്ത് പിഡിപി നേതാവ് മഅദനിക്കെതിരായ കേസില്‍ കര്‍ണാടക പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ സാക്ഷികള്‍ വ്യാജസാക്ഷികളാണെന്ന് വെളിപ്പെടുത്തി കൊണ്ട് ഷാഹിന ചെയ്ത വാർത്ത വലിയ വിവാദമായി. വാർത്തയുമായി ബന്ധപ്പെട്ട് ഷാഹിനയ്ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. കേസ് ഇപ്പോഴും തുടരുകയാണ്. നിലവിൽ ഔട്ട് ലുക്കിൽ എഡിറ്ററാണ് ഷാഹിന.തന്റെ കരിയറിൽ നിരവധി പുരസ്കാരങ്ങളും ഷാഹി സ്വന്തമാക്കിയിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications