കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താഴത്തങ്ങാടി മുസ്ലിം പള്ളിയില്‍ സ്ത്രീകള്‍ക്കും പ്രവേശനം, ആദ്യദിനം എത്തിയത് നൂറ് കണക്കിന് സ്ത്രീകള്‍

  • By Muralidharan
Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ഭരണഘടനാപരമായി തടയാനാകില്ല എന്ന് കോടതി പറഞ്ഞപ്പോള്‍ പലരും ചോദിച്ച ചോദ്യമാണ് മുസ്ലിം പള്ളികളില്‍ എന്തുകൊണ്ടാണ് സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് എന്ന്. ഈ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള താഴത്തങ്ങാടി ജുമാ പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചത്.

ജുമാ മസ്ജിദിന്റെ വാതിലുകള്‍ തുറന്നുകിട്ടിയ സന്തോഷത്തില്‍ നൂറ് കണക്കിന് സ്ത്രീകളാണ് താഴത്തങ്ങാടിയിലെത്തിയത്. പള്ളിയിലെ ചടങ്ങുകള്‍ക്ക് തടസ്സമുണ്ടാകാതെ അവര്‍ പള്ളിക്കകത്ത് കയറി. കാഴ്ചകള്‍ കണ്ടു. രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകിട്ട് നാലര മുതല്‍ ആറ് മണി വരെയുമായിരുന്നു സ്ത്രീകള്‍ക്ക് പള്ളിക്കകത്ത് പ്രവേശിക്കാന്‍ ഭാരവാഹികള്‍ അനുമതി നല്‍കിയത്.

thazhathangadyjumamasjid

കേരളത്തിലെ ഏറ്റവും പുരാതനമായ മുസ്ലിം പള്ളികളിലൊന്നായ താഴത്തങ്ങാടി ജുമാ പള്ളിയില്‍ ഇതാദ്യമായിട്ടാണ് തദ്ദേശവാസികളായ സ്ത്രീകള്‍ക്ക് കയറാന്‍ അവസരം കിട്ടിയത്. മുസ്ലിംകളായ സ്ത്രീകള്‍ മാത്രമല്ല, ഇതര മതത്തില്‍ പെട്ട സ്ത്രീകളും പള്ളിയിലെത്തി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും പഠനാവശ്യങ്ങള്‍ക്കായി എത്തുന്നവരും നേരത്തെ പള്ളിയില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് നാട്ടിലെ സ്ത്രീകള്‍ക്കും പള്ളി കാണാന്‍ അവസരമൊരുക്കണം എന്ന് ആവശ്യമുയര്‍ന്നത്. ഇതിന് പിന്നാലെയാണ് നാട്ടിലെ സ്ത്രീകള്‍ക്കും പള്ളി കാണാനായി ജുമാ മസ്ജിദ് ഭാരവാഹികള്‍ രണ്ട് ദിവസത്തേക്ക് അനുമതി നല്‍കിയത്. മാലിക് ദിനാര്‍ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച പത്ത് പള്ളികളില്‍ ഒന്നാണത്രെ ഇത്. പള്ളിയില്‍ സ്ത്രീകള്‍ക്ക് സന്ദര്‍ശനം നടത്താന്‍ മെയ് എട്ടിനും അവസരമുണ്ടാകും.

English summary
1000-year old Juma Masjid in Kerala open its doors for women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X