'കല്ല് പിഴുതുമാറ്റിയാല്‍ മറ്റ് ബദലില്ലെന്ന് കരുതരുത്; സമരക്കാർക്കെതിരെ കടുപ്പിച്ച് എം.വി ജയരാജൻ
കണ്ണൂർ: സിൽവർ ലൈൻ വിഷയത്തിൽ വീണ്ടും പ്രതികരിച്ച് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പദ്ധതിക്ക് എതിരെ പ്രതിഷേധക്കാർ കുറ്റി പറിക്കൽ തുടർന്നാൽ മറ്റൊരു സർവ്വേ രീതി സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി പാത പോകുന്ന വഴി അടയാളപ്പെടുത്തുക മാത്രമാണ് ഈ സർവ്വേ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിഷേധം ആവർത്തിക്കുകയാണെങ്കിൽ കല്ലിടൽ അല്ലാത്ത ശാസ്ത്രീയമായ ബദൽ മാർഗങ്ങൾ അധികൃതർ സ്വീകരിക്കണം. നേരിട്ട് കുറ്റി ഇടുന്ന മാർഗ്ഗങ്ങൾ അധികൃതർ മാറ്റണം. അങ്ങനെ ഉണ്ടായാൽ പിന്നെ എങ്ങനെ സമരം ചെയ്യുമെന്ന് കാണാമല്ലോ എന്നും എം വി ജയരാജൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ സമരക്കാർക്ക് എതിരെ മുന്നറിയിപ്പുയിരുന്നു എം വി ജയരാജന്റെ പ്രതികരണം.

സർവ്വേ കല്ല് പിഴുതു മാറ്റിയാൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്ന് പ്രതിഷേധക്കാർ കരുതേണ്ട എന്നും എം വി ജയരാജൻ ആരോപിച്ചു. ഇന്നലെയും കേരളത്തിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടൽ നടന്നിരുന്നു. എന്നാൽ, കണ്ണൂർ ജില്ലയിൽ അടക്കം കടുത്ത പ്രതിഷേധമാണ് ഉദ്യോഗസ്ഥർക്ക് എതിരെ ഉണ്ടായത്. ധർമ്മടത്തും മുഴപ്പിലങ്ങാടും പദ്ധതിക്ക് എതിരെ പ്രതിഷേധിച്ച് പലരും രംഗത്ത് എത്തി. ഇത് ആശങ്കയ്ക്ക് വഴിവച്ചു.
ഇതിനുപിന്നാലെ വിഷയം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റം നടന്നു. പദ്ധതിയിൽ ജനങ്ങൾക്കുള്ള കടുത്ത ആശങ്കയും എതിർപ്പും ആയിരുന്നു പ്രകടനത്തിന് കാരണം. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് എം വി ജയരാജൻ പ്രതികരിച്ചു രംഗത്ത് വന്നത്. അതേസമയം, സിൽവർ ലൈൻ വിഷയത്തിലെ സംവാദത്തിന് ബദലായി നടത്തുന്ന ജനകീയ സംവാദത്തിലേക്ക് കെ റെയിൽ എം ഡിയ്ക്ക് ക്ഷണം ലഭിച്ചു. ജനകീയ പ്രതിരോധ സമിതിയാണ് കെ റെയിൽ എം ഡിയെ നേരിട്ട് ക്ഷണിച്ചത്.
സംവാദത്തിന്റെ ഭാഗമായി സമിതി പ്രസിഡന്റും ജനറൽ സെക്രട്ടറിയും നേരിട്ട് കെ റെയിൽ ഓഫീസിൽ എത്തിയാണ് കത്ത് കൈമാറിയിരുന്നു.അതേസമയം, സംവാദത്തിന്‍റെ പാനൽ, ഘടന എന്നിവ നൽകണം എന്ന് എംഡി സമിതിയോട് ആവശ്യപ്പെട്ടു. ഇതിനുശേഷം മാത്രം സംവാദത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് കെ റെയിൽ എം ഡി വ്യക്തമാക്കി.
എന്നാൽ, സംവാദത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും മുൻമന്ത്രി തോമസ് ഐസക്കിനെയും ക്ഷണിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ ആയുർവേദ ചികിത്സയിലാണഅ തോമസ് ഐസക്. അതിനാൽ, സംവാദത്തിൽ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.വരുന്ന മേയ് നാലിനാണ് ബദലായി ജനകീയ സംവാദം നടക്കുക. എന്നാൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംവാദത്തിൽ പങ്കെടുക്കില്ല. അതത് മേഖലയിലെ വിദഗ്ദർ മാത്രം ആണ് പങ്കെടുക്കാൻ ഉണ്ടാകുക.
സംവാദത്തിൽ നിന്ന് പിന്മാറിയ അലോക് വർമ്മ, രഘുചന്ദ്രൻ നായർ, കുഞ്ചെറിയ ഐസക് എന്നിവരും ബദൽ സംവാദത്തിൽ പങ്കെടുക്കും. പദ്ധതിയെ സംബന്ധിച്ചുളള പ്രാഥമിക പഠനം നടത്തിയ സിസ്ട്രയെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, വിവാദങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കെ സർക്കാർ നിശ്ചയിച്ച സിൽവർ ലൈൻ സംവാദം 2 ദിവസം മുൻപ് നടന്നിരുന്നു.
തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് സംവാദം നടന്നത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് സിൽവർ ലൈൻ സംവാദം സംഘടിപ്പിച്ചത്. സംവാദത്തിലേക്ക് ആദ്യം ക്ഷണിച്ചത് ജോസഫ് സി മാത്യുവിനെ ആണ്. പിന്നാലെ വിമർശകരുടെ പാനലിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ ഇത്തരത്തിലുള്ള ചർച്ചകൾ നടത്തേണ്ടത് കെ. റെയിൽ അല്ല എന്നും സർക്കാർ ആണെന്നും വ്യക്തമാക്കി അലോക് വർമയും രംഗത്ത് എത്തി.
ശേഷം, സിൽവർ ലൈൻ സംവാദത്തിൽ നിന്ന് അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറിയിരുന്നു. എതിർക്കുന്നവരുടെ പാനലിൽ ആര്‍ വി ജി മേനോന്‍ മാത്രം ആണ് പങ്കെടുത്തത്. സംവാദത്തിലേക്ക് സര്‍ക്കാര്‍ ക്ഷണിക്കണം എന്ന ആവശ്യം തള്ളിയതോടെയാണ് അലോക് വര്‍മയുടെ പിന്‍മാറ്റം. വിരമിച്ച റെയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വി സി ഡോ. കുഞ്ചെറിയ പി ഐസക്, എസ് എൻ രഘു ചന്ദ്രൻ നായർ എന്നീ മൂന്ന് പേരാണ് സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലിൽ ഉണ്ടായിരുന്നത്. എന്നാൽ, പ്രതിഷേധങ്ങൾ മറികടന്ന് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിൽ തന്നെയാണ് സർക്കാർ.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications