Get Updates
Get notified of breaking news, exclusive insights, and must-see stories!

19 തവണ ദേശീയഗാനം..കണ്‍ഫ്യൂഷനടിച്ച് കാണികള്‍..അടി പേടിച്ച് അറ്റന്‍ഷന്‍..!!

കാണികളെ കുഴപ്പത്തിലാക്കി ബാന്‍ഡ് മത്സരവേദി. ദേശീയഗാനമാണ് കാണികളെ കുഴപ്പിച്ചത്.

കണ്ണൂര്‍: ദേശീയഗാനം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് ശേഷം നടന്ന പലവിധ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് ഇപ്പോള്‍ ദേശീയഗാനം കേട്ടാല്‍ പേടിതോന്നുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കാണാം ഇത്തരം അനുഭവങ്ങള്‍.

കഴിഞ്ഞ ദിവസം ബാന്‍ഡ് മത്സരത്തിന് കാണികളായെത്തിയ നാട്ടുകാരും രക്ഷകര്‍ത്താക്കളുമൊക്കെ കണ്‍ഫ്യൂഷനിലായിപ്പോയി. 19 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരേഡ് ഗ്രൗണ്ടിലായിരുന്നു മത്സരം. പ്രശ്‌നമെന്താണെന്നു വെച്ചാല്‍ എല്ലാ ടീമുകളും മത്സരശേഷം ദേശീയഗാനം കൂടി അവതരിപ്പിക്കും. കാണികള്‍ നിക്കണോ ഇരിക്കണോ എന്നറിയാതെ ഉഴലുന്ന കാഴ്ചയാണ് സെന്‍ട്രല്‍ ജയില്‍ ഗ്രൗണ്ടില്‍ കണ്ടത്.

kalotsavam

ചിലര്‍ എല്ലാ മത്സരങ്ങള്‍ക്ക് ശേഷം ദേശീയഗാനത്തിന് ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റ് നിന്നു. ചിലര്‍ മടിച്ചു. എന്തായാലും മത്സരം കേമമായി അവസാനിച്ചു. ദേശീയഗാനത്തെ ബഹുമാനിക്കണമെന്ന സുപ്രീംകോടതി വിധി വന്ന ശേഷം ഇത്തരമൊരു സംശയം പലമേഖലകളിലും നിലനില്‍ക്കുന്നുണ്ട്. ദേശീയ ഗാനം സിനിമ തീയറ്ററിലടക്കം എവിടെയൊക്കെ അവതരിപ്പിക്കാം എന്നതടക്കമുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുമുണ്ട്. ദേശീയഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്ക് പലയിടത്തും മര്‍ദനമേറ്റിട്ടുമുണ്ട്. ആ ഭയമാവാം കലോത്സവേദിയില്‍ വരെ കാണികളെ കണ്‍ഫ്യൂഷനിലാക്കിയതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+