ഇടതുപക്ഷത്തേക്ക് ഒരു പാര്‍ട്ടി കൂടി, എന്‍ഡിഎ വിട്ട് കേരള കാമരാജ് കോണ്‍ഗ്രസ് എല്‍ഡിഎഫില്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി ഇടതുപക്ഷത്തേക്ക് ഒരു പാര്‍ട്ടി കൂടി. കേരള കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആണ് ഇടതുപക്ഷത്തേക്ക് എത്തിയിരിക്കുന്നത്.
എന്‍ഡിഎ വിട്ടാണ് കേരള കാമരാജ് കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ചേര്‍ന്നത്. ഇടത് സര്‍ക്കാരിന്റെ 5 വര്‍ഷത്തെ ഭരണകാലത്ത് ഇതോടെ മൂന്ന് പാര്‍ട്ടികളാണ് ഇടത് മുന്നണിയില്‍ പുതുതായി ചേര്‍ന്നത്. കേരള കോൺഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദളുമാണ് മറ്റ് രണ്ട് കൂട്ടർ.

മുന്നണി മാറി കാമരാജ് കോൺഗ്രസ്
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് കേരള കാമരാജ് കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കേരള കാമരാജ് കോണ്‍ഗ്രസിന്റെ ഈ മുന്നണി മാറ്റം. കോവളത്ത് എന്‍ഡിഎയില്‍ നിന്ന് മത്സരിക്കുന്ന കേരള കാമരാജ് കോണ്‍ഗ്രസ് ആണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആണ് കോവളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

52 സമുദായ സംഘടനകള്‍
വൈകുണ്ഡ സ്വാമി ധര്‍മ്മ പ്രചാരണ സഭ ചെയര്‍മാനാണ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. നാടാര്‍ സമുദായം ഉള്‍പ്പെട്ട 52 സമുദായ സംഘടനകള്‍ കേരള കാമരാജ് കോണ്‍ഗ്രസിന്റെ ഭാഗമാണ്. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുന്നത് എന്ന് കേരള കാമരാജ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തിരുവളളൂര്‍ മുരളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

തുടർഭരണത്തിന് പ്രവർത്തിക്കും
മുന്നണി സംവിധാനം ഉള്‍ക്കൊള്ളാനുളള മനസ്സ് ബിജെപി നേതൃത്വത്തിനില്ല. കേരള കാമരാജ് കോണ്‍ഗ്രസിന് നിയമസഭാ സീറ്റുകള്‍ നല്‍കാതെ വഞ്ചിച്ചു. ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പിണറായി വിജയന്റെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി സഹായിക്കുമെന്നും തിരുവള്ളൂര്‍ മുരളി വ്യക്തമാക്കി.

2016ൽ രൂപീകരിച്ചു
2016 ഒക്ടോബര്‍ 25ന് ആണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കേരള കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. സംവരണവുമായി ബന്ധപ്പെട്ട് നാടാര്‍ സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് അന്ന് പാര്‍ട്ടി രൂപീകരിച്ചത്. തുടര്‍ന്ന് നാടാര്‍ സമുദായം പോലുളള മറ്റ് സമുദായങ്ങളുടെ സംഘടനകളേയും കേരള കാമരാജ് കോണ്‍ഗ്രസിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

തിരുവനന്തപുരത്ത് സ്വാധീനം
തിരുവനന്തപുരത്ത് നാടാര്‍ വിഭാഗത്തിന് കാര്യമായ സ്വാധീനമുണ്ട്. അതിശക്തമായ മത്സരമാണ് ഇത്തവണ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ നാടാര്‍ വോട്ടുകള്‍ ബിജെപിക്ക് വളരെ പ്രധാനമാണ്. തിരുവനന്തപുരത്ത് മാത്രമല്ല പാലക്കാട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലും വിവിധ സമുദായങ്ങള്‍ക്കിടയില്‍ കേരള കാമരാജ് കോണ്‍ഗ്രസിന് സ്വാധീനമുണ്ട്. ഈ പാര്‍ട്ടി മുന്നണിയില്‍ എത്തുന്നത് തിരഞ്ഞെടുപ്പില്‍ ഇടതിന് ഗുണകരമാകുമോ എന്നത് കണ്ടറിയണം.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications