കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമായതിന് പിന്നാലെ കേരളത്തിന് റെക്കോര്‍ഡ്; ഇങ്ങനെ വേറെ എവിടെയുമില്ല

Google Oneindia Malayalam News

കണ്ണൂര്‍: കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. 2000 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന വിമാനത്താവള നിര്‍മാണത്തിന്റെ ചെലവ് 1800 കോടി രൂപയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായതോടെ കേരളത്തിന് പുതിയ റെക്കോര്‍ഡ് കൈവന്നിരിക്കുന്നു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനം കേരളം മാത്രമാണ്.

Kannu

ഒരേ സമയം 2000 യാത്രക്കാര്‍ക്ക് സൗകര്യമുള്ള വിമാനത്താവളമാണ് കണ്ണൂരിലേത്. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള വിമാനമാണ് ആദ്യമായി കണ്ണൂരില്‍ നിന്ന് പറന്നത്. യുഎഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കും ഹൈദരാബാദ്, ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങളിലേക്കും കണ്ണൂരില്‍ നിന്നും വിമാന സര്‍വീസുണ്ട്.

കണ്ണൂരിന് പുറമെ കേരളത്തില്‍ മറ്റ് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളാണത്. കണ്ണൂരിലെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസും ബിജെപിയും ബഹിഷ്‌കരിച്ചു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ബിജെപിയാകട്ടെ ശബരിമല വിഷയം ഉന്നയിച്ചും.

തെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യംതെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യം

കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകാന്‍ 90 ശതമാനവും പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്റെ അഹങ്കാരമാണ് ഇവിടെ തെളിയുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.

English summary
Kannur Airport Opened, Kerala Only State With 4 International Airports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X