കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ എസ്എസ് റാം അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന പ്രസ് ഫോട്ടോഗ്രഫര്‍ ആയ എസ്എസ് റാം(47) അന്തരിച്ചു. കേരള കൗമുദി പത്രത്തിലെ ഫോട്ടോ എഡിറ്റര്‍ ആയിരുന്നു.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് എസ്എസ് റാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഇരിയ്ക്കുമ്പോഴാണ് റാമിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെപ്തംബര്‍ 3 ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
22 വര്‍ഷമായി കേരള കൗമുദിയില്‍ തന്നെയായിരുന്നു റാം ജോലി ചെയ്തിരുന്നത്. വലിയ ഒരു സൗഹൃദ വലയത്തിന് ഉടമയായിരുന്നു. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications