മാധ്യമപ്രവര്‍ത്തകനും പിതാവും ഷോക്കേറ്റ് മരിച്ചു
കൊട്ടാരക്കര: മാധ്യമപ്രവര്‍ത്തകനും പിതാവും ഷോക്കേറ്റ് മരിച്ചു. കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ കാമ്പിലഴിമാരേത്ത് മേലേതില്‍ സി കൃഷ്ണകുമാറും പിതാവ് ചന്ദ്രശേഖരന്‍ പിള്ളയുമാണ് ഷോക്കേറ്റ് മരിയ്ക്കുന്നത്. കേരള കൗമുദി കോട്ടയം യൂണിറ്റിലെ സബ് എഡിറ്ററാണ് ഷോക്കേറ്റ് മരിച്ച കൃഷ്ണകുമാര്‍.വീട്ടിലെ മോട്ടോര്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ഇന്ന്( 2014 ഏപ്രില്‍ 7) രാവിലെയായിരുന്നു അപകടം.
കേരള കൗമുദിയില്‍ സബ് എഡിറ്ററായിരുന്നു മരിച്ച കൃഷ്ണ കുമാര്‍. കുറച്ച് നാളുകളായി കോട്ടയം യൂണിറ്റിലായിരുന്നു ജോലി. അപകടത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ലളിതാഭായി അമ്മയാണ് മരിച്ച കൃഷ്ണകുമാറിന്റെ അമ്മ. ഭാര്യ ലക്ഷ്മി. ഏകമകള്‍ അമൃത വര്‍ഷിണി. കുളക്കട പഞ്ചായത്ത് അംഗം രാജേഷ്, ഇന്ദുലേഖ എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications