• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെവി തോമസിന് ചാഞ്ചാട്ടം... കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്, ഹൈക്കമാന്‍ഡിനെ വെട്ടി പുതിയ പട്ടിക!!

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരവേ കോണ്‍ഗ്രസില്‍ വമ്പന്‍ പ്രശ്‌നങ്ങള്‍. കെപിസിസി പുനസംഘടിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണഅ കോണ്‍ഗ്രസ്. ഭാരവാഹികളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ് മടക്കിയ ജംബോ പട്ടിക പുതുക്കിയപ്പോള്‍ ഇതിലെ അംഗങ്ങളുടെ എണ്ണം ഞെട്ടിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഭാരവാഹി പട്ടികയില്‍ ഇടംകിട്ടാത്തവരുടെ പുനരധിവാസത്തിനായി 60 അംഗ നിര്‍വാഹ സമിതിക്കും അഞ്ച് പേരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ രാഷ്ട്രീയകാര്യ സമിതിക്കും പുതിയ നിര്‍ദേശമുണ്ട്. ഇതെല്ലാം നടപ്പാക്കുമോ എന്ന് പോലും വ്യക്തമല്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ കെവി തോമസ് കടുത്ത പ്രതിഷേധത്തിലാണ്. അദ്ദേഹം പാര്‍ട്ടി വിടുമെന്ന ഭീഷണിയിലാണ്. ബിജെപി തോമസിനായി വലവീശിയിട്ടുണ്ട്. അതേസമയം കെബി ഗണേഷ് കുമാറിനെ മുന്നണിയില്‍ തിരിച്ചെത്തിക്കുന്നതിനെതിരെ ഒരുവശത്ത് പ്രശ്‌നങ്ങള്‍ വേറെയും നടക്കുന്നുണ്ട്. എ ഗ്രൂപ്പ് ശക്തമായ പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസ് ശരിക്കും പൊട്ടിത്തെറിയുടെ വക്കിലാണെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. കേരളത്തില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച പോലെ മാറ്റങ്ങളൊന്നും നടക്കില്ലെന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്.

ഭാരവാഹിക പട്ടിക വയസ്സന്‍ ക്ലബാകരുതെന്നും എണ്ണം കുറയ്ക്കണമെന്നും കര്‍ശനമായി ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് വരുന്ന സമയത്ത് പാര്‍ട്ടിയെ ഊര്‍ജസ്വലമായി മാറ്റുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഹൈക്കമാന്‍ഡിന് മുന്നിലേക്ക് സെക്രട്ടറി നിയമത്തിനായി 87 പേരുടെ പട്ടികയാണ് കെപിസിസി നീക്കിവെച്ചത്. കരട് പട്ടിക പുതുക്കിപ്പണിതപ്പോള്‍ സെക്രട്ടറിമാരാക്കേണ്ടവരുടെ എണ്ണം 98 ആയി. ജനറല്‍ സെക്രട്ടറി നിയമത്തിനുള്ളി പട്ടികയില്‍ അഞ്ച് പേരുണ്ടായിരുന്നത് പുനപ്പരിശോധനയില്‍ പത്തായി മാറുകയും ചെയ്തു.

ഭാരവാഹിത്വം ലഭിക്കാത്ത മുന്‍ എംഎല്‍എമാര്‍ക്കും മറ്റുമാണ് നിര്‍വാഹക സമിതി എന്ന ആശയം. ആര്യാടന്‍ മുഹമ്മദ്, പിപി തങ്കച്ചന്‍, വിഎസ് വിജയരാഘവന്‍, ബാബു പ്രസാദ്, വിഎസ് ശിവകുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി രാഷ്ട്രീയകാര്യ സമിതി വികസിപ്പിക്കാനുള്ള നിര്‍ദേശവും ദില്ലിയിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നിഷേധിച്ച സമയത്ത് കെവി തോമസിന് യുഡിഎപ് കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നു. ഇതുവരെ അതൊന്നും ലഭിച്ചിട്ടില്ല. പാര്‍ട്ടി വിടുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ബിജെപിയില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞതാണ്. അതേസമയം ഗണേഷ് കുമാറിനെ കുറിച്ചും ഇതേ പ്രശ്‌നമുണ്ട്. യുഡിഎഫിന് തുടര്‍ഭരണം ഇല്ലാതാക്കിയത് ഗണേഷ് കുമാറും കേരള കോണ്‍ഗ്രസ് ബിയുമാണെന്ന് എ ഗ്രൂപ്പ് പറയുന്നു.

English summary
kerala: kv thomas may quit congress over differences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X