കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ബേസ് മൂവ്മെന്‍റ് വെളിപ്പെടുത്തല്‍

കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കൊല്ലം, മലപ്പുറം കളക്റേറ്റ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തര്‍ വെളിപ്പെടുത്തി.

  • By Nihara
Google Oneindia Malayalam News

കൊച്ചി: കൊല്ലം, മലപ്പുറം സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കൊല്ലം, മലപ്പുറം കളക്റേറ്റ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തര്‍ വെളിപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളെയും പ്രമുഖ വ്യക്തികളെയുമാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ ആര്‍ ബി കൃഷ്ണനും ദേശീയ അന്വേഷണ ഏജന്‍സിയും സംയുക്തമായാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

സ്ഫോടനത്തിന് തൊട്ടു മുന്‍പ് കമ്മീഷണര്‍ക്ക് അയച്ച വാട്സാപ് സന്ദേശത്തെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എന്നാല്‍ കമ്മീഷണര്‍ക്ക് സന്ദേശമയച്ചത് ദാവൂദ് സൂലൈമാന്‍ ആണോയെന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. നവംബര്‍ ഒന്നിനാണ് ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള സന്ദേശം കമ്മീഷണര്‍ക്ക് ലഭിയ്ക്കുന്നത്. ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന പ്രമുഖ വ്യക്തികള്‍, സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സന്ദേശത്തിന് പുറമെ ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്നുള്ള ഫോണ്‍കോളും ലഭിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ നമ്പര്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. അതിനായാണ് എന്‍ ഐഎയെ സമീപിച്ചതെന്നും കൊച്ചി പോലീസ് കമ്മീഷണര്‍ എംപി ദിനേഷ് വ്യക്തമാക്കി.

Terrorist

20 ഓളം മൊബൈല്‍ ഫോണുകളാണ് സംഘം മാറി ഉപയോഗിച്ചിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമേ പൊതു സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചാണ് സംഘം വാട്സാപ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. കൊച്ചി പോലീസിനെ കൂടാതെ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും സംഘം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകനായ അബ്ബാസ് അലിയാണ്. 2015 ല്‍ ആരംഭിച്ച ബേസ് മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത് ഇയാളാണ്.

English summary
The operatives of the Base Movement, an outfit reportedly owing allegiance to al-Qaeda that carried out low-intensity blasts in Kollam and Malappuram, had planned similar blasts at more locations in the State, according to official sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X