Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരന്തര വഴക്കിനൊടുവില്‍ ഭാര്യയെ കൊന്നു; ഭര്‍ത്താവ് ഒളിവില്‍

സ്ഥിരമായി വഴക്കിട്ടിരുന്ന ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സംഭവസ്ഥലത്തു നിന്നും മുങ്ങി.

കൊച്ചി: മുളവുകാട് പോഞ്ഞിക്കര ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന നുസൈബയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്നും ഭര്‍ത്താവ് അഷ്‌റഫ് മുങ്ങി. പോര്‍ട്ട് ട്രസ്റ്റ് ജോലിക്കാരനായ ഇയാള്‍ ഞായറാഴ്ച വീട്ടില്‍ ചെന്നപ്പോള്‍ രാത്രി വൈകുവോളം വഴക്കിട്ടിരുന്നു. ഭാര്യയുമായി സ്ഥിരമായി വഴക്കിടാറുണ്ട് അഷ്‌റഫ്. തുടര്‍ന്നാണ് നുസൈബയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.

2 ആണ്‍മക്കളും ഒരു മകളുമുള്ള ഉസൈബയോടൊപ്പം താമസിക്കുന്നത് ഇളയ മകനും കുടുംബവുമാണ്. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പോയ സമയത്താണ് അഷ്‌റഫ് വീട്ടിലെത്തിയത്. ആശുപത്രിയില്‍ നിന്നും ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തിനെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോഴാണ് നുസൈബയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. മുളവുകാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

crime

കിടപ്പുമുറിയിലെ കട്ടിലില്‍ തലയില്‍ നിന്നും രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവ സ്ഥലത്തു നിന്നും മുങ്ങിയ അഷ്‌റഫിനെ കണ്ടുപിടിക്കാനുള്ള അന്വേഷണം ആരംഭിച്ചതായി മുളവുകാട് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+