ഡിവൈഎസ്പിയുടെ വീട്ടിലെ വേലക്കാരിയുടെ കാമുകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു
കാമുകി ജോലിക്ക് നില്‍ക്കുന്ന വീട്ടിലെത്തി തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച സംഭവങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
ആറ്റിങ്ങല്‍: കാമുകി ജോലിക്ക് നില്‍ക്കുന്ന വീട്ടിലെത്തി തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച സംഭവങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഉച്ചയോടെയാണ് സംഭവം നടന്നത്. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കിഴുവിലം കൊട്ടറവിള വീട്ടില്‍ രാജനാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുള്‍ഫിക്കറിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ബന്ധുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് യുവതി ഈ ബന്ധം ഉപേക്ഷിച്ചിരുന്നു. യുവതിയെ കാണരുതെന്ന് പറഞ്ഞു ബന്ധുക്കള്‍ രാജനെയും വിരട്ടിയിരുന്നു.
രാവിലെ ജോലിക്കെത്തിയ വേലക്കാരിക്ക് പിന്നാലെ രാജനും ഡിവൈഎസ്പിയുടെ വീട്ടിലെത്തി. മതിലിനോട് ചേര്‍ന്നുള്ള കന്നാസില്‍ കരുതിവെച്ചരുന്ന പെട്രോള്‍ ദേഹത്തേക്കൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. നിലവിളി കേട്ട് പുറത്തിറങ്ങിയ വേലക്കാരി കണ്ടത് രാജന്‍ നിന്നു കത്തുന്നതായിരുന്നു. അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നു. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണാണ് ആളെ തിരിച്ചറിയാന്‍ വഴിയൊരുക്കിയത്.

ആത്മഹത്യയ്ക്കു മുന്‍പ് ഇപ്പോള്‍ മരിക്കുമെന്ന് ഫോണില്‍ വിളിച്ചുപറയുന്നത് കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ആളെക്കുറിച്ച് തിരക്കിയപ്പോള്‍ അറിയില്ലെന്നാണ് പറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് രാജനുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് യുവതി കുറ്റസമ്മതം നടത്തിയത്.












Click it and Unblock the Notifications