സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് കോടതിയില്‍ ഹാജരാവണം;ബംഗലുരു കോടതി
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് കോടതിയില്‍ ഹാജരാവണമെന്ന് ബംഗലുരു കോടതി നിര്‍ദേശിച്ചു.
ബംഗലുരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് നേരിട്ട് ഹാജരാവാന്‍ ബംഗലുരു കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സമര്‍പ്പിക്കുന്നതിനായി ഡിസംബര്‍ 13 ന് നേരിട്ട് കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചു. കേസിലെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയിരുന്നു. ബംഗലുരുവിലെ മലയാളി വ്യവസായി എംകെ കുരുവിളയുടെ പരാതിയിലാണ് ബംഗലുരു അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ 6 പേരെ ശിക്ഷിച്ചത്.
സൗരോര്‍ജ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്തു നല്‍കാമെന്നു വാഗ്ദാനം ചെയ്തു കൊച്ചിയിലെ സ്വകാര്യ സ്ഥാപനം മുഖേന കോടികള്‍ തട്ടിയെടുത്തുവെന്ന കുരുവിളയുടെ പരാതിയിലാണ് നടപടി. കൊച്ചി ആസ്ഥാനമായുള്ള സോസ എജ്യുക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ്, സോസ മാനേജ്മെന്റ് കണ്‍സല്‍ട്ടന്റ് ലിമിറ്റഡ്, തുടങ്ങിയ കമ്പനികള്‍ വഴി സോളാര്‍ സാങ്കേതിക വിദ്യ ഇറക്കു ചെയ്യാനായിരുന്നു പദ്ധതി. ഈ കമ്പനികള്‍ക്കു വേണ്ടി മുന്‍ മുഖ്യമന്ത്രി നേരിട്ടും ഫോണിലൂടെയും ഉറപ്പു നല്‍കിയെന്നാണ് കുരുവിളയുടെ പരാതി.

കുരുവിളയ്ക്ക് 1.61 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തന്റെ വാദം കേള്‍ക്കാതെയാണ് കോടതി തീരുമാനമെടുത്തതെന്നു കാണിച്ച് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിക്കവെയാണ് തെളിവുകള്‍ ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കോടതി സമയം അനുവദിച്ചത്. നേരിട്ട് ഹാജരാവാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications