കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് കോടതിയില്‍ ഹാജരാവണം;ബംഗലുരു കോടതി

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് കോടതിയില്‍ ഹാജരാവണമെന്ന് ബംഗലുരു കോടതി നിര്‍ദേശിച്ചു.

Google Oneindia Malayalam News

ബംഗലുരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് നേരിട്ട് ഹാജരാവാന്‍ ബംഗലുരു കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സമര്‍പ്പിക്കുന്നതിനായി ഡിസംബര്‍ 13 ന് നേരിട്ട് കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചു. കേസിലെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയിരുന്നു. ബംഗലുരുവിലെ മലയാളി വ്യവസായി എംകെ കുരുവിളയുടെ പരാതിയിലാണ് ബംഗലുരു അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ 6 പേരെ ശിക്ഷിച്ചത്.

സൗരോര്‍ജ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്തു നല്‍കാമെന്നു വാഗ്ദാനം ചെയ്തു കൊച്ചിയിലെ സ്വകാര്യ സ്ഥാപനം മുഖേന കോടികള്‍ തട്ടിയെടുത്തുവെന്ന കുരുവിളയുടെ പരാതിയിലാണ് നടപടി. കൊച്ചി ആസ്ഥാനമായുള്ള സോസ എജ്യുക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ്, സോസ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ് ലിമിറ്റഡ്, തുടങ്ങിയ കമ്പനികള്‍ വഴി സോളാര്‍ സാങ്കേതിക വിദ്യ ഇറക്കു ചെയ്യാനായിരുന്നു പദ്ധതി. ഈ കമ്പനികള്‍ക്കു വേണ്ടി മുന്‍ മുഖ്യമന്ത്രി നേരിട്ടും ഫോണിലൂടെയും ഉറപ്പു നല്‍കിയെന്നാണ് കുരുവിളയുടെ പരാതി.

oommen chandi

കുരുവിളയ്ക്ക് 1.61 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തന്റെ വാദം കേള്‍ക്കാതെയാണ് കോടതി തീരുമാനമെടുത്തതെന്നു കാണിച്ച് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിക്കവെയാണ് തെളിവുകള്‍ ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കോടതി സമയം അനുവദിച്ചത്. നേരിട്ട് ഹാജരാവാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

English summary
oommen chandi must present at bangaluru courtin connecton with solar corruption case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X