Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ആദ്യം; സഹകരണ ഭവന പദ്ധതി വരുന്നു: 2 വർഷത്തിനുള്ളില്‍ 1 ലക്ഷം ഭവനം നിർമ്മിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനനിർമ്മാണ മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനായി വിപുലമായ സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജച്ച്. നഗര, ഗ്രാമ പ്രദേശങ്ങളിൽ ഇടത്തരം വരുമാനക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ റസിഡൻഷ്യൽ കോംപ്ലക്സുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നമ്മുടെ നഗരങ്ങളിൽ 1 ലക്ഷം ഭവനങ്ങളെങ്കിലും നിർമ്മിക്കാൻ സഹായിക്കുന്നതാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.

വലിയ തോതിൽ സർക്കാർ ജീവനക്കാർക്കും ഈ പദ്ധതി സഹായകരമാകും. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയിൽ ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും, കുറഞ്ഞത് 20 ഭവനങ്ങളുള്ള റസിഡൻഷ്യൽ ക്ലസ്റ്ററുകളും നിർമ്മിക്കും. പാർപ്പിടസമുച്ചയങ്ങളുടെ നിർമ്മാണത്തിലും വികസന ത്തിലും ഉപഭോക്താക്കളുടെ സഹകരണ സൊസൈറ്റിയ്ക്ക് ഒരു ഡെവലപ്പറുടെ ചുമതലയാണുണ്ടാവുക. തദ്ദേശ സ്വയംഭരണ, ഹൗസിംഗ്, സഹകരണ വകുപ്പുകൾ സഹകരിച്ച് വിശദമായ പദ്ധതി രൂപീകരിക്കും. പദ്ധതിയുടെ ഭാഗമായി ഭവന വായ്പകൾക്ക് പലിശയിളവ് നൽകുന്നതിന് 20 കോടി രൂപയും വകയിരുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

appartments

കേരളത്തിൽ താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി പ്രയോജന പ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെ-ഹോംസ് എന്ന സംരഭം ആരഭിക്കും. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പ് രീതികളും സ്വീകരിച്ചുകൊണ്ട് മിതമായ നിരക്കിൽ വീടുകളിൽ താമസ സൗകര്യ മൊരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടുമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെ കഴിയും. ഫോർട്ടുകൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പിലാവുക. ഫലം വിലയിരുത്തി പദ്ധതി സംസ്ഥാനത്ത് ഉടനീളം വ്യാപിപ്പിക്കും.

അതോടൊപ്പം തന്നെ വിദേശ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാൻ ഏറ്റവും ആവശ്യമുള്ള ഒരു ഘടകം നിലവാരമുള്ള ഹോട്ടൽ മുറികളുടെ ലഭ്യതയാണ്. ഇടത്തരക്കാരും വൻകിടക്കാരുമായ ടൂറിസ്റ്റുകൾക്ക് ആവശ്യമുള്ള ഹോട്ടൽമുറികളുടെ അപര്യാപ്തത സംസ്ഥാനത്തുണ്ട്. ഹോട്ടലുകൾ/ ഹോട്ടൽ ക്ലസ്റ്ററുകൾ സംസ്ഥാനത്ത് കൂടുതൽ സജ്ജമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൈസ് ടൂറിസത്തിന്റെ ഭാഗമായി (MICE- Meetings, Incentives, Conferences, and Exhibitions) വൻകിട കൺവെൻഷൻ സെൻ്ററുകളും ഡെസ്റ്റിനേഷൻ ടൂറിസം സെന്ററുകളും വികസിപ്പിക്കും. ഹോട്ടലുകൾ നിർമ്മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നൽകുന്നതിനുള്ള പദ്ധതി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ആവിഷ്കരിക്കും. ഈ പദ്ധതിക്ക് പലിശയിളവ് നൽകുന്നതിന് 20 കോടി രൂപ വകയിരുത്തി. സാംസ്കാരിക രംഗത്ത് കേരളത്തിന്റെ യശസ്സ് വളരെയേറേ ഉയർത്തിയ കൊച്ചി മുസിരീസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി രൂപ അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+