കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം: നിയമ വകുപ്പ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് സൈബർ വാരിയേഴ്സ്!!

Google Oneindia Malayalam News

തിരുവനന്തപുരം: വാളയാർ കേസിലെ പ്രതികളെ വെറുതെവിട്ടതിൽ പ്രതിഷേധിച്ച് സൈബർ വാരിയേഴ്സ്. കേരള നിയമവകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ഫേസ്ബുക്കിലൂടെയാണ് തങ്ങൾ വെബ്സൈറ്റ് ഹാക്ക് ചെയ്തായി സൈബർ വാരിയേഴ്സ് അവകാശപ്പെട്ടത്. കേരള നിയമവകുപ്പിന്റെ WWW.keralalawsect.org എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തിട്ടുള്ളത്. സൈറ്റ് ഹാക്ക് ചെയ്ത സംഘം സൈബർ വാരിയേഴ്സിന്റെ എംബ്ലവും ജസ്റ്റിസ് ഫോർ ഔർ സിസ്റ്റേഴ്സ് എന്ന സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്. വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ശ്രീകമാർ മേനോനെതിരായ പരാതി: മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി, മോശക്കാരിയാക്കാൻ ശ്രമമെന്ന്!!ശ്രീകമാർ മേനോനെതിരായ പരാതി: മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി, മോശക്കാരിയാക്കാൻ ശ്രമമെന്ന്!!

വാളയാർ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘം സ്ത്രീകളുടെയും കുട്ടികളുടേയും സംരക്ഷിക്കുന്നതിൽ കേരള സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ സർക്കാർ പദവികളിൽ ഇരിക്കുന്നവർ അധികാര ദുർവിനിയോഗം നടത്തി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും കുറിപ്പിൽ ആരോപിക്കുന്നു. കേസിൽ പുനരന്വേഷണം ആവശ്യമാണ്. എന്നാൽ ശബ്ദമില്ലാത്തവരുടെ ശബ്ദവും കണ്ണില്ലാത്തവരുടെ കാഴ്ചയുമാണ് തങ്ങളെന്നും സൈബർ വാരിയേഴ്സ് അവകാശപ്പെടുന്നു.

hacking123-15

2017 ജനുവരി മൂന്നിനാണ് വാളയാർ അട്ടപ്പളത്ത് പതിനൊന്നുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ വർഷം മാർച്ച് നാലിന് സഹോദരിയായ ഒമ്പതുവയസ്സുകാരിയെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇരുവരുടേയും മരണം ആത്മഹത്യയാണെന്നാണ് കേസ്. കേസിൽ അറസ്റ്റിലായവരെ തെളിവുകളുടെ അഭാവത്തിൽ പോക്സോ കോടതി വെറുതെ വിടുകയും ചെയ്തുു.

Recommended Video

cmsvideo
Walayar case; victims family reveals more details | Oneindia Malayalam

വാളയാർ കേസന്വേഷണത്തിൽ ഉണ്ടായ പിഴവുകളാണ് പ്രതികകൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. അതേ സമയം കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. കേരളത്തിൽ സോഷ്യൽ മീഡിയകളിലുൾപ്പെടെ സംഭവം വിവാദമാകുന്നതിനിടെയാണ് നിയമവകുപ്പ് വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നത്.

English summary
Kerala Cyber warriors hacks Kerala lad department website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X