പുതുചരിത്രമെഴുതി രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരമേൽക്കും
സത്യപ്രതിജ്ഞയ്ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി കാലവധി പൂർത്തിയാക്കി തുടർഭരണം നേടിയ ഒരു സർക്കാർ ഇന്ന് വീണ്ടും അധികാരമേൽക്കും. രണ്ടാം പിണറായി സർക്കാർ ഗവർണർ മുഹമ്മദ് ആരിഫ് ഖാന്റെ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഏറെ വിവാദമായ സത്യപ്രതിജ്ഞ ചടങ്ങ് എന്ന പ്രത്യേകത കൂടി ഇന്നത്തേതിനുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ ഉച്ചകഴിഞ്ഞ് 3.30നാണ് സത്യപ്രതിജ്ഞ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായി സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ പ്രതിപക്ഷം അടക്കം സാമൂഹിക-രാഷ്ട്രീയ രംഗത്തെ പലരും രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയിൽ നിന്നു തന്നെ ഇതിനെതിരെ എതിർപ്പ് ഉയർന്നതാണ്. എന്നാൽ ആദ്യം നിശ്ചയിച്ചിരുന്ന 750ൽ നിന്ന് 500 ആക്കി മാത്രമാണ് പങ്കെടുക്കുന്നവരുടെ എണ്ണം ചുരുക്കിയത്.

എന്നാൽ സത്യപ്രതിജ്ഞയ്ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് ഒഴിവാക്കണമെന്നും കോവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ് നേതാക്കളും എംഎൽഎമാരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ലെന്നും എന്നാൽ വെർച്വലായി കാണുമെന്നും വ്യക്തമാക്കി.
ചടങ്ങിലേക്ക് രണ്ട് പേർക്കാണ് പ്രത്യേക ക്ഷണം ലഭിച്ചിരിക്കുന്നത്. തന്റെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ജനർദ്ദനന് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യം പ്രകാരമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദുമ്മയും മുൻനിരയിലിരുന്ന് തന്നെ ചടങ്ങിൽ പങ്കെടുക്കും.
Recommended Video
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
മുഖ്യമന്ത്രിയും സിപിഎമ്മിലെയും സിപിഐയിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാർച്ചന നടത്തും. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications