കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ ഒന്നാം സ്ഥാനം അഴിമതിക്കെതിരായുള്ള സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകരമാണ്'

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം ഒന്നാമതെത്തിയത് അഴിമതിക്കെതിരായ സർക്കാർ നടപടികൾക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണരംഗത്തു നിന്നും അഴിമതി പൂര്‍ണമായും തുടച്ചു മാറ്റുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ഈ ലക്ഷ്യപ്രാപ്തിക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനങ്ങളും ഒരേ മനസോടെ ജാഗ്രതയോടെ നിലകൊള്ളണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

kerala1

ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്നു നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വേ 2019ലാണ് രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സര്‍വെ പ്രകാരം 2019 ല്‍ രാജ്യത്ത് ഏറ്റവും അധികം അഴിമതി നടന്ന സംസ്ഥാനം രാജസ്ഥാനണ്. സേവനങ്ങള്‍ കിട്ടാന്‍ കൈക്കൂലി നല്‍കേണ്ടി വന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത രാജസ്ഥാനിലെ 78 ശതമാനം ആളുകളും സമ്മതിച്ചു.

പട്ടികയില്‍ രാജസ്ഥാന് തൊട്ടുപിറകിലായി ഉള്ളത് ബിഹാറാണ്. ബിഹാറിലെ 75 ശതമാനം ആളുകളാണ് കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി ഈ വര്‍ഷം കൈക്കൂലി നല്‍കിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലും ജാര്‍ഘണ്ഡിലും 74 ശതമാനം എന്നതാണ് കണക്ക്. തെലങ്കാന, തമിഴ്നാട്, കര്‍ണാട തുടങ്ങിയ സംസ്ഥാനങ്ങളിലും കൈക്കൂലിയുടെ കണക്ക് കൂടുതലാണ്.

അതേസമയം കേരളത്തില്‍ 10 ശതമാനം ആളുകള്‍ മാത്രാണ് കൈക്കൂലി നല്‍കുന്നുള്ളുവെന്നാണ് സര്‍വെ പറയുന്നത്. കേരളത്തില്‍ ഉള്ളതില്‍ തന്നെ ഏറ്റവും കൂടുതല്‍ കൈക്കൂലി രജിസ്ട്രേഷന്‍ മേഖലയിലാണെന്നാണ് സര്‍വേ പറയുന്നത്. 29 ശതമാനമാണ് സ്വത്ത് രജിസ്ട്രേഷന്‍ മേഖലയിലെ കൈക്കൂലി. പോലീസുകാര്‍ക്ക് കിട്ടുന്നത് 14 ശതമാനം കൈക്കൂലിയാണ്.

English summary
kerala least corrupt state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X