Get Updates
Get notified of breaking news, exclusive insights, and must-see stories!

മുജാഹിദ് സമ്മേളനത്തില്‍ താരങ്ങളായി ഇടത് നേതാക്കള്‍; ശ്രീധരന്‍പിള്ളക്ക് തക്ക മറുപടി

കോഴിക്കോട്: പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ എല്‍ ഡി എഫ് നേതാക്കള്‍ നടത്തിയ സംഘപരിവാര്‍ വിരുദ്ധ പ്രസംഗങ്ങള്‍ ശ്രദ്ധേയമാകുന്നു. സി പി ഐ എം രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ്, സി പി ഐ രാജ്യസഭാ എം പി ബിനോയ് വിശ്വം, സംസ്ഥാന മന്ത്രി പി രാജീവ് എന്നിവരാണ് മുജാഹിദ് സമ്മേളനത്തില്‍ ആര്‍ എസ് എസിനും ബി ജെ പിക്കും എതിരെ ശക്തമായ നിലപാട് എടുത്തത്.

കേരള നദ്വത്തുല്‍ മുജാഹിദീന്‍ ( കെ എന്‍ എം ) നേതാക്കളോട് സംവാദങ്ങളിലൂടെ ആര്‍ എസ് എസിന്റെ ആശയങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യം. വേദിയിലിരുന്ന മുജാഹിദ് നേതാക്കളുടെ നേരെ തിരിഞ്ഞ ജോണ്‍ ബ്രിട്ടാസ് ഇല്ല എന്നാണെങ്കില്‍ ഉറക്കെ മറുപടി പറയണമെന്ന് പറയുകയും ചെയ്തു.

1

'നിങ്ങള്‍ ആര്‍ എസ് എസിനെ ഉള്‍ക്കൊള്ളുന്നു, എന്നാല്‍ അവര്‍ ( ആര്‍ എസ് എസ് ) നിങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാലഹൃദയം കാണിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ബാബ്‌റി മസ്ജിദ്, കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയും ജോണ്‍ ബ്രിട്ടാസ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

2

ബി ജെ പി നേതാക്കളെ കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ടായിരുന്നു മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായുള്ള നവോത്ഥാന സമ്മേളനം നടന്നത്. ഇതില്‍ പ്രസംഗിച്ച ഗോവ ഗവര്‍ണറും ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരന്‍ പിള്ള രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് എതിരെ യാതൊരു അക്രമവും നടക്കുന്നില്ല എന്ന് വാദിച്ചിരുന്നു. ഇതിന് എതിരെ ആണ് പി രാജീവും ബിനോയ് വിശ്വവും സംസാരിച്ചത്. ഭരണഘടനാ നിര്‍മ്മാണവേളയില്‍ ചര്‍ച്ചയില്‍ തീര്‍പ്പാക്കിയ വിഷയങ്ങളാണ് ബി ജെ പി ഉയര്‍ത്തിക്കാട്ടുന്നതെന്ന് രാജീവ് പറഞ്ഞു.

3

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന വിഷയം ഭരണഘടന രൂപീകരിക്കുന്ന സമയത്ത് നിരസിക്കപ്പെട്ടതാണ്. എന്നാല്‍ ബി ജെ പി ഈ വിഷയം വീണ്ടും ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി ന്യൂനപക്ഷങ്ങള്‍ക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ അവകാശവാദം ബിനോയ് വിശ്വവും നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ശ്രീധരന്‍ പിള്ള ഇവിടെ അവതരിപ്പിച്ചത് ആര്‍ എസ ്എസിന്റേയും ബി ജെ പിയുടെയും യഥാര്‍ത്ഥ പ്രത്യയശാസ്ത്രമല്ല.

4

ശ്രീധരന്‍പിള്ളയും അമിത് ഷായും നരേന്ദ്രമോദിയും പിന്തുടരുന്നത് ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകമാണ്. ന്യൂനപക്ഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരവും മതവും ഉള്‍ക്കൊള്ളാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് ഇവിടെ സ്വതന്ത്രമായി ജീവിക്കാമെന്നും ഇല്ലെങ്കില്‍ അവര്‍ വോട്ടവകാശമില്ലാത്ത വിദേശികളെപ്പോലെയാകുമെന്നുമാണ് പുസ്തകത്തില്‍ പറഞ്ഞതിരിക്കുന്നത് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

5


ആര്‍ എസ് എസിന്റെ ഈ നിലപാടില്‍ ശ്രീധരന്‍ പിള്ളയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സമ്മേളനത്തില്‍ ബി ജെ പി നേതാക്കളെ ക്ഷണിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കെ എന്‍ എം സെക്രട്ടറി അബ്ദുള്‍ മജീദ് സ്വലാഹി 'ജനം ടിവി'ക്ക് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് ഇത് കൂടുതല്‍ ശക്തമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+