സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നു; ഡയസില്‍ നിന്നിറങ്ങി പി ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന് പ്രമേയം സഭ പരിഗണിക്കുന്നു. എം ഉമ്മറാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുന്നത്. അതേസമയം, പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഡയസില്‍ നിന്നിറങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയാണ് ഇപ്പോള്‍ സഭ നിയന്ത്രിക്കുന്നത്.
നിയമസഭ സ്പീക്കറെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷം ാരോപിച്ചു. എന്നാല്‍ ഇതിന് മറുപടി സഭയില്‍ പറയുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ചോദ്യോത്തര വേള കഴിഞ്ഞ് 9.45 ആയപ്പോഴാണ് സ്പീക്കര്‍ ഡയസ് വിട്ടിറങ്ങിയത്. സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത് ഡെപ്യൂട്ടി സ്പീക്കറാണ് അറിയിച്ചത്.
പിന്നാലെ നോട്ടീസിന്മേലുള്ള ചര്‍ച്ച സഭയില്‍ ആരംഭിച്ചു. തടസാവദം ഉന്നയിച്ച് എസ് ശര്‍മ്മയുടെ പ്രമേയാവതരണവും നടന്നു. ചട്ടംപാലിച്ചാണ് പ്രമേയം കൊണ്ടുവരുന്നതെന്ന് എസ് ശര്‍മ്മ പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്തിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. യുക്തിക്ക് നിരക്കാത്തത് ആണ് അവിശ്വാസ പ്രമേയം. അത് അവതരിപ്പിക്കുന്നതിന് മുന്‍പായി തന്നോട് ചോദിച്ച് ആരോപണങ്ങളില്‍ വ്യക്തത തേടാമായിരുന്നു എന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ എന്ന നിലയ്ക്ക് തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ല. അതുകൊണ്ട് തന്നെ സ്വപ്ന സുരേഷിനെ കുറിച്ച് അറിയാനായില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കർക്കെതിരെ പ്രതിപക്ഷ പ്രമേയം ഇന്ന് സഭയിൽ, രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് സ്പീക്കര്‍
മുല്ലപ്പള്ളിയുടെ 'വല്ലാത്തൊരു'വരവ്; സീറ്റ് പോവുമെന്ന ആശങ്കയില്‍ ടി സിദ്ധീഖ് ഉള്‍പ്പടേയുള്ള പ്രമുഖര്‍