Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; മോൻസൺ മുതൽ പാലാ കൊലപാതകം വരെ!

തിരുവനന്തപുരം: ഇരുപത്തിനാല് ദിവസം നീണ്ടു നിൽക്കുന്ന നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. മോൻസൺ കേസ് മുതൽ സ്ത്രീസുരക്ഷ വരെയുള്ള വിഷയങ്ങൾ സഭയിൽ സമ്മേളനകാലയളവിൽ ചർച്ചയാകും. നവംബർ 12 വരെയാണ് സഭാസമ്മേളനം. നിയമനിർമ്മാണവും ഉപധനാഭ്യർത്ഥനകളും ഓർഡിനൻസുകളിൽ ബില്ലുകളാക്കേണ്ടവയും സഭ പാസാക്കും.

1

അതേസമയം, കോണ്‍ഗ്രസിലെ ചേരിപ്പോരും നേതാക്കളുടെ സിപിഎമ്മിലേക്കുള്ള ഒഴുക്കും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം വിമർശനങ്ങൾ ആളിക്കത്തിക്കും. എന്നാൽ, സ്ത്രീ സുരക്ഷയും ക്രൂരമായ കൊലപാതകങ്ങൾ വർധിക്കുന്നതും മോൻസൺ കേസിൽ മുൻ ഡിജിപിയുടെ പങ്കുമൊക്കെ സഭാവേദിയിൽ ഭരണപക്ഷത്തിനും വിശദീകരിക്കേണ്ടിവരും.

താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

2

ആറുമാസത്തിനു ശേഷമാണ് നിയമസഭാ സമ്മേളനം ചേരുന്നത്. നാളെ മുതൽ മുതൽ നവംബർ 12 വരെയാണ് സമ്മേളനം. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചിൻ്റെ റിമാൻഡിൽ കഴിയുന്ന മോൻസൺ മാവുങ്കലിൻ്റെ കേസ് മുതൽ സ്ത്രീസുരക്ഷ വരെയുള്ള കാര്യങ്ങൾ സഭാ നടുത്തളത്തിൽ നിറയും. ചോദ്യോത്തരവേളയിലും അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിലും സബ്മിഷനുകളിലുമൊക്കെ വിവിധ വിഷയങ്ങൾ ഉന്നയിക്കപ്പെടും.

3

മോന്‍സന്‍റെ തട്ടിപ്പുവഴികളിലൂടെ മുന്‍ ഡിജിപി ലോകനാഥ് ബഹറ ഉള്‍പ്പെടെ നടന്നത് പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമാകും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ സമൂഹത്തിലെ നിരവധി പ്രമുഖർ വരെ മോൻസണുമായി ബന്ധപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതെല്ലാം സഭാ വേദിയിൽ പ്രതിപക്ഷം വിശദീകരിച്ച് ചർച്ചയാക്കാൻ ശ്രമിക്കും. എന്നാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പേരും വിവാദങ്ങളുടെ ഭാഗമായി വന്നതിനെ ക്കുറിച്ച് കോൺഗ്രസിന് മറുപടി പറയേണ്ടിവരും. രമേശ് ചെന്നിത്തലയുടെ പേര് കഴിഞ്ഞദിവസം മോൻസൺ കേസിൽ ഉൾപ്പെട്ടതും പിന്നീട് അദ്ദേഹത്തിൻ്റെ പ്രതികരണം കൂടി വന്നതും ശ്രദ്ധേയമായിരുന്നു.

4

കൂടാതെ, കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം നടത്താനുള്ള സർക്കാർ നീക്കവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. സ്ത്രീസുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങളും ക്രൂരമായ കൊലപാതകങ്ങളും വര്‍ധിക്കുന്നുവെന്നതും നിയമസഭയു‌ടെ മുന്നില്‍വരും.

5

പാലായിൽ സഹപാഠിയെ കൊലപ്പെടുത്തിയ കേസ് ഇതിനുദാഹരണമായി പ്രതിപക്ഷം ഉന്നയിക്കും. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതായുള്ള കാര്യങ്ങളും തെളിവെടുപ്പും മറ്റും പുരോഗമിക്കുന്നതായുള്ള വിശദീകരണവും ഭരണപക്ഷവും നൽകും. ഇത്തരം ക്രൂരമായ സംഭവങ്ങൾ ആവർത്തിക്കരുതെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി വി എൻ വാസവൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ക്യാംപസുകളിൽ ആവശ്യത്തിനും ബോധവൽക്കരണം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വ്യക്തമാക്കിയിരുന്നു ഈ സാഹചര്യവും സഭയിൽ പരാമർശിക്കും.

6

എന്നാൽ, കോൺഗ്രസിലെ തർക്കങ്ങളും നേതാക്കളുടെ സിപിഎമ്മിലേക്കുള്ള ഒഴുക്കും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ വായടപ്പിക്കാന്‍ ഭരണപക്ഷവും ശ്രമിക്കും. കോണ്‍ഗ്രസിലെ ചേരിപ്പോരും ഡിസിസി പുനസംഘടനയെ തുടര്‍ന്ന് പലനേതാക്കളും സിപിഎമ്മലേക്ക് ചേക്കേറിയതും ആവര്‍ത്തിച്ചുന്നയിച്ച് പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ ഭരണപക്ഷവും തയ്യാറാകും. കോൺഗ്രസിന് ജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പുതിയ സംഘടനാ രീതികളോട് പൊരുത്തപ്പെടാതെയുണ്ടായ പൊട്ടിത്തെറികളും തർക്കങ്ങളും നേതാക്കൾക്കുള്ള പല വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളും ഭരണപക്ഷം ആളിക്കത്തിക്കും. പ്രധാന നേതാക്കൾ അടക്കം സിപിഎമ്മിലേക്ക് വന്നതും ഭരണപക്ഷം ആയുധമാക്കും.

7

ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനെയും പിന്തുണക്കുമ്പോഴും കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് മുന്‍നിർത്തി പ്രതിപക്ഷം സര്‍ക്കാരിനെ സഭാ സമ്മേളനത്തിലുടനീളം വിമര്‍ശിക്കും. നവംബർ 14 വരെയുള്ള സമ്മേളന കാലയളവിൽ 45 ഓർഡിനൻസുകൾ നിയമമാക്കാക്കേണ്ടതുണ്ട്. പഞ്ചായത്തിരാജ് ഭേദഗതി, സര്‍വകലാശാല നിയമ ഭേദഗതി ഉള്‍പ്പെടെ പ്രധാന നിയമനിര്‍മാണങ്ങള്‍ക്കൊപ്പം ഉപധനാഭ്യര്‍ഥനകളും സഭ സമ്മേളനത്തിൽ പാസാക്കും.

Recommended Video

cmsvideo
    Actress Lakshmi Priya against Monson Mavunkal

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+