അസത്യപ്രചരണം പാർട്ടിയിൽ നിന്ന്, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാർ; തുറന്നടിച്ച് കൊടിക്കുന്നിൽ
കൊല്ലം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത്. എംപിമാര്‍ സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നുവെന്ന പ്രചരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരന് എംപി രംഗത്തെത്തിയതിന് പിന്നാലെയാണ് കൊടിക്കുന്നിലിന്റെ പരസ്യ പ്രസ്താവന. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാരെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.

പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന്
നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്ക് എംപിമാര്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന പ്രചാരണം കോണ്‍ഗ്രസില്‍ ശക്തമാണ്. ഈ അസത്യ പ്രചരണം പാര്‍ട്ടിയ്ക്ക് ഉള്ളില്‍ നിന്ന് തന്നെയാണെന്ന് കൊടിക്കുന്നില്‍ തുറന്നടിച്ചു. താന്‍ ഉള്‍പ്പടെയുള്ള ഒരു എംപിമാരും നിയമസഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കാമാന്ഡിനെയോ കെപിസിസിയെയോ സമീപിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കി.

അപകീര്‍ത്തിപ്പെടുത്തുന്നത്
പാര്‍ട്ടിയിലെ ഒരു കൂട്ടം ആളുകള്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്തുന്നത്. ജനങ്ങള്‍ക്കിടെയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടെയിലും അഖ്യാതി സൃഷ്ടിച്ചെടുക്കുകയാണ് ഇത്തരം ആരോപണങ്ങളിലൂടെ. അല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഉണ്ടാകുന്നതെന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കി.

പരാതി നല്‍കിയിട്ടുണ്ട്
കോണ്‍ഗ്രസ് പാര്‍ട്ടി പുനസംഘടനയില്‍ താന്‍ നിര്‍ദ്ദേശിച്ചവരുടെ പേരുകള്‍ പരിഗണിച്ചില്ല. ഇതിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കിയിട്ടുണ്ട്. ഭാരവാഹി പട്ടികയില്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിന് ലഭിക്കേണ്ടിയിരുന്ന പ്രാതിനിധ്യം ലഭിച്ചില്ലെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. ഈ പരാതി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

അടിസ്ഥാന രഹിതം
താന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ദേശീയ നേതൃത്വം ആവശ്യപ്പെടുവരെ ആ സ്ഥാനത്ത് തുടുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. അതേസമയം, നേതാക്കള്‍ പാര്‍ട്ടിക്കെതിരെ തുറന്നടിച്ച് രംഗത്തെത്തുന്നത് തിരിച്ചടിയാകുമെന്നാണ് സൂചന.
Recommended Video

മുരളീധരന്റെ പ്രതികരണം
ഇപ്പോഴത്തെ സാഹചര്യത്തില്‍ എംപിമാര്‍ വന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥിതി കോണ്‍ഗ്രസില്‍ ഇല്ലെന്നും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളാകാന്‍ യോഗ്യരായവര്‍ ഉണ്ടെന്നും കെ മുരളീധന് പ്രതികരിച്ചിരുന്നു. നേരത്തേ പുനസംഘടനയില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രചരണ സമിതിയെന്ന സ്ഥിരം സാമിതിയുടെ സാരഥ്യം ഏറ്റെടുക്കാനായിരുന്നു എന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും മുരളീധരന് പറഞ്ഞു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications