കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസത്യപ്രചരണം പാർട്ടിയിൽ നിന്ന്, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാർ; തുറന്നടിച്ച് കൊടിക്കുന്നിൽ

Google Oneindia Malayalam News

കൊല്ലം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത്. എംപിമാര്‍ സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നുവെന്ന പ്രചരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ എംപി രംഗത്തെത്തിയതിന് പിന്നാലെയാണ് കൊടിക്കുന്നിലിന്റെ പരസ്യ പ്രസ്താവന. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാരെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.

പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന്

പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന്

നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്ക് എംപിമാര്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന പ്രചാരണം കോണ്‍ഗ്രസില്‍ ശക്തമാണ്. ഈ അസത്യ പ്രചരണം പാര്‍ട്ടിയ്ക്ക് ഉള്ളില്‍ നിന്ന് തന്നെയാണെന്ന് കൊടിക്കുന്നില്‍ തുറന്നടിച്ചു. താന്‍ ഉള്‍പ്പടെയുള്ള ഒരു എംപിമാരും നിയമസഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡിനെയോ കെപിസിസിയെയോ സമീപിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കി.

അപകീര്‍ത്തിപ്പെടുത്തുന്നത്

അപകീര്‍ത്തിപ്പെടുത്തുന്നത്

പാര്‍ട്ടിയിലെ ഒരു കൂട്ടം ആളുകള്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്തുന്നത്. ജനങ്ങള്‍ക്കിടെയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടെയിലും അഖ്യാതി സൃഷ്ടിച്ചെടുക്കുകയാണ് ഇത്തരം ആരോപണങ്ങളിലൂടെ. അല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഉണ്ടാകുന്നതെന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കി.

പരാതി നല്‍കിയിട്ടുണ്ട്

പരാതി നല്‍കിയിട്ടുണ്ട്

കോണ്‍ഗ്രസ് പാര്‍ട്ടി പുനസംഘടനയില്‍ താന്‍ നിര്‍ദ്ദേശിച്ചവരുടെ പേരുകള്‍ പരിഗണിച്ചില്ല. ഇതിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കിയിട്ടുണ്ട്. ഭാരവാഹി പട്ടികയില്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിന് ലഭിക്കേണ്ടിയിരുന്ന പ്രാതിനിധ്യം ലഭിച്ചില്ലെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. ഈ പരാതി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

താന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ദേശീയ നേതൃത്വം ആവശ്യപ്പെടുവരെ ആ സ്ഥാനത്ത് തുടുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. അതേസമയം, നേതാക്കള്‍ പാര്‍ട്ടിക്കെതിരെ തുറന്നടിച്ച് രംഗത്തെത്തുന്നത് തിരിച്ചടിയാകുമെന്നാണ് സൂചന.

Recommended Video

cmsvideo
പശുവിന്റെ പാല്‍ കുറഞ്ഞത് വരെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയോട് പറയും'
മുരളീധരന്റെ പ്രതികരണം

മുരളീധരന്റെ പ്രതികരണം

ഇപ്പോഴത്തെ സാഹചര്യത്തില്‍ എംപിമാര്‍ വന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥിതി കോണ്‍ഗ്രസില്‍ ഇല്ലെന്നും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളാകാന്‍ യോഗ്യരായവര്‍ ഉണ്ടെന്നും കെ മുരളീധന്‍ പ്രതികരിച്ചിരുന്നു. നേരത്തേ പുനസംഘടനയില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രചരണ സമിതിയെന്ന സ്ഥിരം സാമിതിയുടെ സാരഥ്യം ഏറ്റെടുക്കാനായിരുന്നു എന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും മുരളീധരന്‍ പറഞ്ഞു.

വീണ്ടും തുറന്നടിച്ച് മുരളീധരൻ; എംഎൽഎയാകാൻ ഇല്ല, സമരങ്ങൾ അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെവീണ്ടും തുറന്നടിച്ച് മുരളീധരൻ; എംഎൽഎയാകാൻ ഇല്ല, സമരങ്ങൾ അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെ

രാഹുലും പ്രിയങ്കയും സമരമുഖത്തേക്ക്; അതിര്‍ത്തി അടച്ച് യുപി പോലീസ്, നിരോധനാജ്ഞ, ആസാദ് തടവില്‍രാഹുലും പ്രിയങ്കയും സമരമുഖത്തേക്ക്; അതിര്‍ത്തി അടച്ച് യുപി പോലീസ്, നിരോധനാജ്ഞ, ആസാദ് തടവില്‍

'നാവ് മുറിച്ചിട്ടില്ല,ഹത്രാസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ബിജെപി ഐടിസെൽതലവൻ,വിവാദം 'നാവ് മുറിച്ചിട്ടില്ല,ഹത്രാസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ബിജെപി ഐടിസെൽതലവൻ,വിവാദം

ഹത്രാസ് പ്രതിഷേധം വ്യാപിക്കുമെന്ന് ഭയം; ആസാദിനെ യുപി പോലീസ് തടവിലാക്കി, പീഡനങ്ങള്‍ തുടര്‍ക്കഥഹത്രാസ് പ്രതിഷേധം വ്യാപിക്കുമെന്ന് ഭയം; ആസാദിനെ യുപി പോലീസ് തടവിലാക്കി, പീഡനങ്ങള്‍ തുടര്‍ക്കഥ

English summary
Kerala Legislative Election; Kodikunnil Suresh MP openly criticize the state Congress leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X