കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാലമാണെങ്കിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പലേക്ക് കണ്ണും നട്ടിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍. കേരളം എന്നും ബാലികേരാമലയായ ബിജെപി ഇത്തവണ എങ്ങനയെങ്കിലും കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കണമെന്ന പദ്ധതികളുമായാണ് മുന്നോട്ട് പോകുന്നത്.

സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉയരുന്ന രാഷ്ട്രീയ ആയുധങ്ങള്‍ സുവര്‍ണാവസരമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. സര്‍ക്കാരിനെതിരെ ഉയരുന്ന ഓരോ ആരോപണങ്ങളിലും സമരനായകനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെയാണ് മുന്നിലുള്ളത്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളെങ്കിലും നേടണമെന്നാണ് കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിശദാംശങ്ങളിലേക്ക്..

 കേരളമെന്നും ബാലികേറാമല

കേരളമെന്നും ബാലികേറാമല

കേരളം എന്നും ബിജെപിക്ക് ഒരു ബാലികേറാമലയാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും സംസ്ഥാനം അത് കണ്ടതാണ്. നേമത്ത് ഒ രാജഗേപാലിന്റെ വിജയമല്ലാതെ കേരളത്തില്‍ ഇന്ന് വരെ ഒരു ചരിത്രം കുറിക്കാന്‍ ബിജെപിക്ക് ആയിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശബരിമല അടക്കമുള്ള വിഷയങ്ങളുണ്ടായിട്ടും, ജയിച്ചു കേറാമെന്ന് കരുതിയ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിയുടെ കണക്കു കൂട്ടലുകള്‍ തെറ്റി.

ഇത്തവണ അഞ്ച് സീറ്റുകള്‍

ഇത്തവണ അഞ്ച് സീറ്റുകള്‍

നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളാണ് ബിെജപി ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. കെ സുരേന്ദ്രന്‍ അധ്യക്ഷ പദവിയിലെത്തി നേരിടുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇതിനുണ്ട്. മാത്രമല്ല, സംഘടനയില്‍ കുറച്ചു നാളുകളായി നില്‍ക്കുന്ന ഭിന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ എത്രത്തോളം ബാധിക്കുമെന്നത് കണ്ടറിയേണ്ടട കാര്യമാണ്.

കോന്നിയില്‍ സ്ഥാനാര്‍ത്ഥി

കോന്നിയില്‍ സ്ഥാനാര്‍ത്ഥി

ബിജെപി അധ്യക്ഷ പദവിയില്‍ ഇരിക്കുന്നതുകൊണ്ടു തന്നെ ഇത്തവണ മത്സരകിക്കാനില്ലെന്നാണ് കെ സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാകണമെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള നിര്‍ദ്ദേശം. കഴിഞ്ഞ തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത്് സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ടെങ്കിലും 39, 786 വോട്ട് േേനന്‍ സുരേന്ദ്രന് കഴിഞ്ഞിരുന്നു.

വിജയപ്രതീക്ഷ

വിജയപ്രതീക്ഷ

തിരുവനന്തപുരം, നേമം ,വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ സീറ്റുകളാണ് ബിജെപി ഇത്തവണ വിജയം പ്രതീക്ഷിക്കുന്നത്. ഇതില്‍ നേമം പിടിച്ചു നിര്‍ത്തേണ്ടത് ബിെജപിയുടെ അഭിമാന പ്രശ്‌നമാണ്. ഒ രാജഗോപാല്‍ വീണ്ടും നേമത്ത് മത്സരിച്ചേക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. പകരം കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

രണ്ട് മണ്ഡലങ്ങള്‍

രണ്ട് മണ്ഡലങ്ങള്‍

തിരുവനന്തപുരവും, വട്ടിയൂര്‍ കാവും ബിജെപിയുടെ വിജയപ്രതീക്ഷ മണ്ഡലങ്ങളാണെങ്കിലും യുവാക്കളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്. വട്ടിയൂര്‍കാവില്‍ വികെ പ്രശാന്ത് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. അതുകൊണ്ട് തന്നെ പ്രശാന്തിനോട് മുട്ടിനില്‍ക്കാന്‍ സാധിക്കുന്ന യുവ നേതാവിനെ ബിെജപി പരിഗണിച്ചേക്കും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മോശം പ്രകടനമാണ് എസ് സുരേഷ് കാഴ്ചവച്ചത്. വെറും 27,453 വോട്ടുകളാണ് സുരേഷിന് ലഭിച്ചത്.

 സുരേഷ് ഗോപി ഇറങ്ങിയേക്കും

സുരേഷ് ഗോപി ഇറങ്ങിയേക്കും

അതേസമയം, തിരുവനന്തപുരത്ത് ബിജെപി രണ്ടും കല്‍പ്പിച്ച് നടന്‍ സുരേഷ് ഗോപിയെ ഇറങ്ങിയേക്കുമെന്നാണ് സൂചന. എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി ലക്ഷ്യം വയ്ക്കുന്ന ഏക മണ്ഡലമാണ് തിരുവനന്തപുരം. നടനെന്ന നിയലില്‍ സുരേഷ് ഗോപിക്കുള്ള ജനകീയ മുഖം വോട്ടാക്കി മാറ്റാനാവുമെന്നാണ് ബിെജപി പ്രതീക്ഷിക്കുന്നത്. സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ ഒരു ത്രികോണ മത്സരത്തിന് തലസ്ഥാനം സാക്ഷിയാകും

 പ്രതീക്ഷ മങ്ങി മഞ്ചേശ്വരം

പ്രതീക്ഷ മങ്ങി മഞ്ചേശ്വരം

അതേസമയം, ബിജെപി ദേശീയ നേതൃത്വം വിജയ സാധ്യത കല്‍പിച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മഞ്ചേശ്വരം. എന്നാല്‍ അവിടെ വിജയ സാധ്യത മങ്ങിയിരിക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ക്ക് 57,484 വോട്ടുകളാണ് ലഭിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

Recommended Video

cmsvideo
K Surendran supports Babari Masjid Verdict

English summary
Kerala Legislative Election; Suresh Gopi may contest as BJP candidate In Thiruvanathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X