എക്സ്പി കളമൊഴിഞ്ഞു, നിയമസഭയില്‍ ഇനി സ്വതന്ത്ര സോഫ്റ്റ് വെയര്‍
തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി സ്വതന്ത്രമാകുന്നു.... അപ്പോള്‍ ഇത്രയും കാലം നിയമസഭ സ്വതന്ത്രമായല്ലേ പ്രവര്‍ത്തിച്ചത് എന്നാലോചിച്ച് വിഷമിക്കേണ്ടതില്ല. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കാര്യമാണ് പറഞ്ഞത്.
നിയമസഭയിലെ ജോലികള്‍ ഇനി മുതല്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരിക്കും നിര്‍വ്വഹിക്കുക. സ്പീക്കര്‍ ജി കാര്ത്തികേയന് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. 'ജൂലായ് 15 മുതല്‍ നിയമസഭ സ്വതന്ത്രമായി' എന്ന് ചുരുക്കം.

വിന്‍ഡോസ് എക്സ്പി എന്ന ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസഫ്റ്റ് പിന്‍വലിച്ചു. അതാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണം. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളെല്ലാം തന്നെ ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിക്കൊണ്ടിരിക്കുയാണ്.
ലിബെര്ഓഫീസ് ആണ് നിയമസഭയിലെ ഡോക്യുമെന്റേഷന് ജോലികള്‍ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറിന്റേയും(ഇക്ഫോസ്) സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റേയും സഹകരണത്തോടെ സിക്സ് വെയര്‍ ടെക്നോളജീസാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംവിധാനം ഏര്‍പ്പാടാക്കിയത്. ഇക്ഫോസ് സോഫ്റ്റ് വെയര്മാറ്റത്തിനുള്ള കൈപ്പുസ്തകവും തയ്യാറാക്കി നല്‍കിയിട്ടുണ്ട്.
വിന്‍ഡോസിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഭാരിച്ച പണച്ചലവ് ഇനി ഉണ്ടാകില്ല. വൈറസ് പ്രശ്നങ്ങളും സ്വതന്ത്ര സോഫ്റ്റ് വെയറിനെ ബാധിക്കില്ല. രാജ്യത്താദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയറുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെടുത്ത സംസ്ഥാനമാണ് കേരളം
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications